ഭക്ഷണം വില്ലനാണ്, 14 വര്‍ഷമായി അത്താഴം കഴിക്കാറില്ല: മനോജ് ബാജ്‌പേയി

14 വര്‍ഷമായി താന്‍ അത്താഴം കഴിക്കാറില്ലെന്ന് നടന്‍ മനോജ് ബാജ്‌പേയി. ഭക്ഷണം കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണെങ്കിലും ഷേപ്പ് നിലനിര്‍ത്താന്‍ വേണ്ടി താന്‍ വര്‍ഷങ്ങളായി അത്താഴം കഴിക്കാറില്ല എന്നാണ് മനോജ് ബാജ്‌പേയി പറയുന്നത്. ഇതാണ് തന്റെ ഫിറ്റ്‌നസ്സ് രഹസ്യം എന്നാണ് മനോജ് പറയുന്നത്.

”ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താല്‍ ഭക്ഷണമാണ് പ്രധാന വില്ലന്‍. നിങ്ങള്‍ അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പലരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് നിര്‍ത്തിയത്.”

”ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലത് പോലെ ഞാന്‍ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോണ്‍ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും.”

”മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. മാനസികാരോഗ്യം പോലെ അത്രയും പ്രധാനപ്പെട്ടതല്ല ആബ്‌സ്. ഒരു പ്രത്യേക രൂപഘടനക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ആബ്‌സ് വേണമെന്ന് തീരുമാനിച്ചാല്‍, എന്നെക്കൊണ്ട് സാധിക്കും.”

”പക്ഷെ എനിക്ക് അതല്ല വേണ്ടത്. ജോറാം, ബന്ദ, ഗുല്‍മോഹര്‍, കില്ലര്‍ സൂപ്പ് തുടങ്ങിയവയിലെത് പോലെയുള്ള വ്യത്യസ്തതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആബ്‌സ് ഉണ്ടായാല്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല” എന്നാണ് മനോജ് ബാജ്‌പേയി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ