മനോജ് ബാജ്പേയി രാഷ്ട്രീയത്തിലേക്ക്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും? വിശദീകരിച്ച് താരം

ബോളിവുഡ് താരം മനോജ് ബാജ്‌പേയി ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ചമ്പാരന്‍ മണ്ഡലത്തില്‍ നിന്ന് മനോജ് ബാജ്‌പേയി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് മാധ്യമങ്ങളില്‍ എത്തുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് മനോജ് ബാജ്‌പേയി പ്രതികരിച്ചു. ”ആരാണ് ഇക്കാര്യം നിങ്ങളോട് പറഞ്ഞത്? അല്ലെങ്കില്‍ ഇന്നലെ നിങ്ങള്‍ ഇതിനെ കുറിച്ച് സ്വപ്‌നം കണ്ടതാണോ?” എന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

മുമ്പും മനോജ് ബാജ്‌പേയി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ താരം തന്നെ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ചേരില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ബീഹാര്‍ സന്ദര്‍ശിച്ചപ്പോള്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിനെയും അദ്ദേഹത്തിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും നടന്‍ കണ്ടിരുന്നു. അന്ന് മുതലാണ് നടന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

”ഞാന്‍ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് 200 ശതമാനം ഉറപ്പുണ്ട്. രാഷ്ട്രീയത്തില്‍ ചേരുന്നതിനെ കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ല” എന്നായിരുന്നു മനോജ് വാജ്പേയുടെ പ്രതികരണം. ”ഞാന്‍ ഒരു നടനാണ്, ഒരു അഭിനേതാവായി മാത്രം തുടരും..” എന്നായിരുന്നു മനോജ് ബാജ്‌പേയി പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ