രജനികാന്തിനൊപ്പം അഭിനയിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു, പരാജയ ചിത്രത്തിലെ നായികയായി..: മനീഷ കൊയ്‌രാള

രജനികാന്തിനൊപ്പമുള്ള സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് തനിക്ക് തെന്നിന്ത്യന്‍ സിനിമകളില്‍ അവസരം കുറഞ്ഞതെന്ന് ബോളിവുഡ് താരം മനീഷ കൊയ്രാള. രജനികാന്തിന്റെ ‘ബാബ’ എന്ന പരാജയ ചിത്രത്തില്‍ മനീഷ ആയിരുന്നു നായിക.

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ് ബാബ. 2002-ലാണ് ഏറെ പ്രതീക്ഷയോടെ ബാബ റിലീസ് ആയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.

”ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. സിനിമയുടെ മേല്‍ അത്രയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ബാബ ഇറങ്ങുന്നതിന് മുമ്പ് തനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. ബാബ ആയിരുന്നു തമിഴിലെ തന്റെ ഒടുവിലത്തെ വലിയ ചിത്രം.”

”എന്നാല്‍ 20 വര്‍ഷത്തിന് ശേഷം ചിത്രം റീ റിലീസ് ചെയ്തപ്പോള്‍ ഹിറ്റ് ആയി” എന്നാണ് മനീഷ പറയുന്നത്. 2022ല്‍ റീറിലീസ് ചെയ്ത് ബാബ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. രജനികാന്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു റീ റിലീസ്.

‘ബോംബെ’, ‘ഇന്ത്യന്‍’, ‘മുതല്‍വന്‍’ എന്നിവയാണ് മനീഷ കൊയ്രാളയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഒരുപാട് കാലം സിനിമയില്‍ നിന്നും മനീഷ വിട്ടു നിന്നിരുന്നു. കാര്‍ത്തിക് ആര്യന്‍ നായകനായെത്തിയ ‘ഷെഹ്സാദ’യാണ് മനീഷയുടെ ഏറ്റവും പുതിയ ചിത്രം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്