ശ്രീലീലയെ തള്ളിമാറ്റി യുവാവ്, ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി കാര്‍ത്തിക് ആര്യന്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

‘ആഷിഖി 3’ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് കാര്‍ത്തിക് ആര്യനും ശ്രീലീലയും. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡാര്‍ജിലിങ്ങില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പുതിയൊരു വീഡിയോയും പ്രചരിക്കുകയാണ്.

കാര്‍ത്തിക് ആര്യനൊപ്പം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നടന്നു നീങ്ങുന്ന ശ്രീലീലയെ ഒരു യുവാവ് തള്ളിമാറ്റുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ശ്രീലീലയെ പിടിച്ച് സൈഡിലേക്ക് തള്ളുന്നതായാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് നടക്കുന്ന കാര്‍ത്തിക്കിനെയും വീഡിയോയില്‍ കാണാം.

ശ്രീലീലയെ തള്ളിമാറ്റുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നടി മുന്നോട്ട് വരുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ സംഭവത്തില്‍ ശ്രീലീല അസ്വസ്ഥയാകുന്നതും കൈകള്‍ കൊണ്ട് സ്വയം സംരക്ഷിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്. ഇത് സിനിമയുടെ ചിത്രീകരണ വീഡിയോയാണോ അതോ ഷൂട്ടിങ് കഴിഞ്ഞ ശേഷമുള്ളതാണോ എന്ന് വ്യക്തമല്ല.

കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന് വേണ്ടിയുള്ള ലുക്കിലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ‘ആള്‍ക്കൂട്ടത്തിന്റെ ദയനീയമായ പെരുമാറ്റം, പാവം ശ്രീലീല ആകെ ഞെട്ടലിലാണ്, ഭാവിയില്‍ ആളുകള്‍ പെരുമാറാന്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് ചില പ്രതികരണങ്ങള്‍.

അതേസമയം, കാര്‍ത്തിക് ആര്യനും ശ്രീലീലയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തെത്തിയിരുന്നു. കാര്‍ത്തിക് ആര്യന്റെ കുടുംബം മാത്രം പങ്കെടുത്ത പാര്‍ട്ടിയില്‍ ശ്രീലീലയും എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തന്റെ കുടുംബത്തോടൊപ്പം നടി ഡാന്‍സ് ചെയ്യുന്ന കാര്‍ത്തിക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി