ഹൃത്വിക്കും ദീപികയും ചുംബന വിവാദത്തില്‍; 'ഫൈറ്ററി'ന് എതിരെ നോട്ടീസ്, താരങ്ങള്‍ കുടുങ്ങും!

ഹൃത്വിക് റോഷന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘ഫൈറ്റര്‍’ ചുംബന വിവാദത്തില്‍. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് എത്തിയിരിക്കുകയാണ്. ഹൃത്വിക്കിന്റെയും ദീപികയുടെയും കഥാപാത്രങ്ങള്‍ ആര്‍മി യൂണിഫോമില്‍ ചുംബിക്കുന്ന രംഗത്തിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസ് ആണ് സിനിമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നു എന്നാണ് ആരോപണം. ദേശത്തെ സ്നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ഇത് ചോദ്യം ചെയ്യുന്നു.

യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തികള്‍ മൂല്യത്തിന് നിരക്കാത്തതാണ് എന്നും നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം, വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് ഫൈറ്റര്‍ സിനിമയുടെ പ്രമേയം.

യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെയാണ് ഹൃത്വിക്കും ദീപികയും അവതരിപ്പിച്ചത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോഴെ മോണോക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദീപികയുടെയും ഹൃത്വിക്കിന്റെയും ഇന്റിമേറ്റ് സീനുകളും വിവാദമായിരുന്നു.

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. ‘പഠാന്’ ശേഷം ഏറെ പ്രതീക്ഷയോടെയാണ് സിദ്ധാര്‍ത്ഥ് ആനന്ദ് ഫൈറ്റര്‍ ഒരുക്കിയതെങ്കിലും ഷാരൂഖ് ചിത്രത്തിന്റെയത്ര കളക്ഷന്‍ നേടാന്‍ ഫൈറ്ററിന് സാധിച്ചിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ