ഭയപ്പെടുത്തിയും ചിരിപ്പിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ റോളില്‍ അക്ഷയ് കുമാര്‍; 'ലക്ഷ്മി ബോംബ്' ട്രെയ്‌ലര്‍

അക്ഷയ് കുമാര്‍ നായകനാകുന്ന “ലക്ഷ്മി ബോംബ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. രാഘവ ലോറന്‍സിന്റെ കാഞ്ചന സിനിമയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ഭയവും തമാശയും കലര്‍ന്ന അക്ഷയുടെ ട്രാന്‍സ്‌ജെന്‍ഡറായുള്ള പരിവര്‍ത്തനമാണ് ശ്രദ്ധേയമാകുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക.

നവംബര്‍ 9-ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. മുപ്പത് വര്‍ഷത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും തീവ്രമായ റോളാണ് ലക്ഷ്മി ബോംബിലേത് എന്നാണ് അക്ഷയ് കുമാര്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ വ്യക്തമാക്കിയത്.

ഇതുപോലൊരു വേഷം ഇതിനു മുമ്പ് ചെയ്തിട്ടില്ലെന്നും ഇതിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകന്‍ രാഘവ ലോറന്‍സിനാണെന്നും അക്ഷയ് പറഞ്ഞിരുന്നു. ഹൊറര്‍-കോമഡി ത്രില്ലറായി ഒരുക്കിയ കാഞ്ചന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍ ലോറന്‍സ് ഒരുക്കിയിരുന്നു.

ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ കന്നഡ റീമേക്കും ശ്രീലങ്കന്‍ റീമേക്കും എത്തിയിരുന്നു. ബെല്‍ ബോട്ടം ആണ് അക്ഷയ് കുമാറിന്റെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുക.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും