'നാണമുണ്ടോ നിങ്ങള്‍ക്ക്?', കിരണ്‍ റാവുവിനെതിരെ സോഷ്യല്‍ മീഡിയ; 'ലാപതാ ലേഡീസ്' അറബിക് ചിത്രത്തിന്റെ കോപ്പിയടിയെന്ന് ആരോപണം

കിരണ്‍ റാവുവിന്റെ ‘ലാപതാ ലേഡീസ്’ അറബിക് ചിത്രം ‘ബുര്‍ഖ സിറ്റി’യുടെ കോപ്പിയടിയാണെന്ന് ആരോപണം. ബുര്‍ഖ സിറ്റി എന്ന സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രേക്ഷകരില്‍ സംശയമുണ്ടാക്കിയത്. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകള്‍ക്കിടയില്‍ നവവരന് തന്റെ വധുവിനെ മാറിപ്പോകുന്നതും തുടര്‍ന്ന് വധുവിനെ കണ്ടെത്താനുള്ള അന്വേഷണവുമാണ് ബുര്‍ഖ സിറ്റിയുടെ പ്രമേയം എന്നാണ് വീഡിയോ ക്ലിപ്പില്‍ നിന്നുള്ള വിവരം.

2019ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഈ വീഡിയോ വൈറലായതോടെ കിരണ്‍ റാവു അറബി സിനിമയില്‍ നിന്നും കോപ്പിയടിച്ചു എന്ന ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ”ബോളിവുഡ് നിര്‍മ്മിക്കുന്ന ഒന്നും തന്നെ ഒരു യഥാര്‍ത്ഥ കലാസൃഷ്ടിയായി തോന്നുന്നില്ല. എല്ലാം നാണമില്ലാതെ കോപ്പി ചെയ്യുന്നതാണ്” എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

”കോപ്പിയടി എന്നത് ഇന്ത്യയില്‍ പുതിയൊരു കാര്യമില്ല. ഇനിയൊന്നും നടക്കില്ല. ഈ സിനിമ ഒറിജിനല്‍ ആണ് എന്നായിരുന്നു എനിക്ക് തോന്നിയിരുന്നത്. അര്‍ജിത് സിംഗിന്റെ ഒരു നല്ല ഗാനമെങ്കിലും ഇതിലുള്ളത് നന്നായി” എന്നാണ് മറ്റൊരാളുടെ കുറിപ്പ്. അതേസമയം, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ആയിരുന്നു ലാപതാ ലേഡീസ് തിയേറ്ററുകളില്‍ എത്തിയത്.

തിയേറ്ററില്‍ ചലനമുണ്ടാക്കിയില്ലെങ്കിലും ഒടിടിയില്‍ എത്തിയപ്പോള്‍ ഏറെ ശ്രദ്ധ നേടുകയായിരുന്നു. 2025 ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ചിത്രം കൂടിയായിരുന്നു ലാപതാ ലേഡീസ്. സ്പര്‍ശ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, രവി കിഷന്‍, ഛായ കദം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ഒരു ട്രെയിന്‍ യാത്രയില്‍ പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകള്‍ മാറിപ്പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ലാപതാ ലേഡീസിന്റെ പ്രമേയം. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 25കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ