'മലൈകയും അര്‍ജുനും വേര്‍പിരിഞ്ഞു', നടന്‍ വീണ്ടും പ്രണയത്തില്‍..? സത്യാവസ്ഥ ഇതാണ്..

ബോളിവുഡ് ചര്‍ച്ചകളില്‍ എന്നും ഇടം നേടുന്ന പ്രണയമാണ് മലൈക അറോറയുടെതും അര്‍ജുന്‍ കപൂറിന്റെതും. തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുനുമായുള്ള മലൈകയുടെ പ്രണയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ചിട്ടില്ല.

ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ എത്താറുമുണ്ട്. വീണ്ടും അത്തരത്തിലൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. അര്‍ജുന്‍ മറ്റൊരു പ്രണയത്തിലകപ്പെട്ടു എന്നാണ് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നടിയും സോഷ്യല്‍ മീഡിയ താരവുമായ കുശ കപിലയുടെ പേരാണ് ഇപ്പോള്‍ അര്‍ജുനൊപ്പം കേള്‍ക്കുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കുശ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്. കുശയുടേയും സൊരാവറിന്റേയും വിവാഹ മോചനം സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഇതിന് പിന്നാലെയാണ് കുശയും അര്‍ജുനും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്.

ഇത്തരം വാര്‍ത്തകള്‍ പുതുമ അല്ലത്തതിനാല്‍ മലൈകയോ അര്‍ജുനോ ഇതില്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഈ ഗോസിപ്പിനെതിരെ കുശ രൂക്ഷമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. കരണ്‍ ജോഹര്‍ നടത്തിയൊരു പാര്‍ട്ടിയില്‍ കുശയും അര്‍ജുന്‍ കപൂറും അടുത്തിടെ പങ്കെടുത്തിരുന്നു.

എന്നാല്‍ അവധി ആഘോഷിക്കാന്‍ പോയിരുന്ന മലൈക്ക ഈ പാര്‍ട്ടിക്ക് വന്നിരുന്നില്ല. ഇതേ പാര്‍ട്ടിയില്‍ അര്‍ജുനും കുശയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ വൈറലായിരുന്നു. ഇതാണ് ഗോസിപ്പിലേക്ക് നയിച്ചത്. എന്തൊക്കെ അസംബന്ധമാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നത് എന്നാണ് കുശ പറഞ്ഞത്.

തന്റെ അമ്മ ഇതൊന്നും കാണാതിരിക്കട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും നടി കൂട്ടിച്ചേര്‍ത്തു. ദിവസവും തന്നെ കുറിച്ച് വിവരക്കേടുകള്‍ വായിക്കേണ്ടി വരുകയാണെന്നും അതില്‍ സ്വയം വിശദീകരിക്കേണ്ട അവസ്ഥയാണെന്നും കുശ പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്