ശരിക്കും എന്താണ് സംഭവിച്ചത്? ഞാന്‍ സ്വയം നുള്ളിനോക്കി..: കൃതി സനോന്‍

‘മിമി’ സംവിധായകന് നന്ദി പറഞ്ഞു ആലിയ ഭട്ടിന് ആശംസകള്‍ നേര്‍ന്നും നടി കൃതി സനോന്‍. മിമി സിനിമയിലെ പ്രകടനത്തിനാണ് കൃതി സനോനിന് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ആലിയ ഭട്ടിനൊപ്പമാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കൃതി പങ്കിട്ടിരിക്കുന്നത്. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് കൃതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

”ആഹ്ലാദത്തിലും ആവേശത്തിലുമാണ്. അതില്‍ മുങ്ങിത്താണു കൊണ്ടിരിക്കുകയാണ്. ശരിക്കും എന്താണ് സംഭവിച്ചത്? ഞാന്‍ സ്വയം നുള്ളിനോക്കി. മിമിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്! എന്റെ പ്രകടനം ഏറ്റവും അഭിമാനകരമായ അവാര്‍ഡിന് അര്‍ഹമായി കണക്കാക്കിയ ജൂറിക്ക് നന്ദി!”

”ലോകം എന്നോടൊപ്പമാണ്. ‘ദിനൂ, എന്നിലും എന്റെ കഴിവിലും വിശ്വസിച്ചതിനും, എപ്പോഴും എന്നോടൊപ്പം നിന്നതിനും, ഒരു സിനിമ തന്നതിനും എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കും.”

”ലക്ഷ്മണ്‍ സാര്‍.. നിങ്ങള്‍ എപ്പോഴും എന്നോട് പറയുമായിരുന്നു ‘മിമി, നിനക്ക് ഈ സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡ് ലഭിക്കും’ എന്ന്. അതെ അത് ലഭിച്ചു സാര്‍. നീങ്ങളില്ലാതെ എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ലായിരുന്നു. അമ്മ, അച്ഛന്‍.. നിങ്ങളാണ് എന്റെ ജീവനാഡി! എപ്പോഴും എന്റെ ചിയര്‍ ലീഡര്‍മാരായതിന് നന്ദി.”

”അഭിനന്ദനങ്ങള്‍ ആലിയ! നീ ഇത് ഒരുപാട് അര്‍ഹിക്കുന്നു! നിങ്ങളുടെ ജോലിയെ ഞാന്‍ എപ്പോഴും അഭിനന്ദിക്കുന്നു, ഈ മഹത്തായ നിമിഷം നിങ്ങളുമായി പങ്കിടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ആവേശമുണ്ട്! നമുക്ക് ആഘോഷിക്കാം” എന്നാണ് കൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി