റീനയുമായുള്ള വിവാഹമോചനത്തിന് കാരണം ഞാനല്ല, പലരും അങ്ങനെയാണ് കരുതുന്നത്, സത്യം വേറൊന്ന്; വെളിപ്പെടുത്തി കിരണ്‍ റാവു

ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനത്തിന് കാരണക്കാരി താനല്ലെന്ന് പറഞ്ഞ് കിരണ്‍ റാവു. 2001ല്‍ പുറത്തിറങ്ങിയ ‘ലഗാന്‍’ എന്ന ചിത്രത്തിലാണ് ആമിറും കിരണും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അന്ന് തങ്ങള്‍ പ്രണയത്തിലായിരുന്നില്ല എന്നാണ് കിരണ്‍ റാവു പറയുന്നത്.

ലഗാന്‍ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം 2002ലാണ് ആമിറും റീന ദത്തയും വിവാഹ മോചിതരാവുന്നത്. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ ‘സ്വദേശ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് തങ്ങള്‍ പ്രണയത്തിലാകുന്നത് എന്നാണ് കിരണ്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

”സ്വദേശ് എന്ന ചിത്രത്തില്‍ അശുതോഷ് ഗോവാരിക്കറെ അസിസ്റ്റ് ചെയ്യുന്നതിനിടയിലാണ് ആമിറുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത്. അന്ന് ആമിര്‍ മംഗള്‍ പാണ്ഡേയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഞാനും ആമിറും ലഗാന്‍ മുതല്‍ ബന്ധമുണ്ടെന്ന് പലരും കരുതുന്നുണ്ടെങ്കിലും അന്ന് ബന്ധമുണ്ടായിരുന്നില്ല.”

”പിന്നീട് അശുതോഷ് ഗോവാരിക്കറുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോഴാണ് ബന്ധങ്ങളുടെ തുടക്കം. അത് മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്നാല്‍ 2002 മുതല്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഇതാണ് ആമിറിന്റെ വിവാഹ മോചനത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ കരുതുന്നുണ്ട്” എന്നാണ് കിരണ്‍ റാവു പറയുന്നത്.

2005ല്‍ ആണ് കിരണും ആമിറും വിവാഹിതരാകുന്നത്. ഇതിന് ശേഷം തങ്ങള്‍ ഒരുമിച്ച് കൗണ്‍സിലിംഗിന് പോയിരുന്നതായും കിരണ്‍ റാവു പറയുന്നുണ്ട്. മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരാളെ നമ്മള്‍ വിവാഹം കഴിക്കുമ്പോള്‍ അത് നമ്മുടെ ബന്ധത്തെ ബാധിക്കും. അതുകൊണ്ട് തങ്ങള്‍ കൗണ്‍സിലിംഗ് ചെയ്തിരുന്നുവെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇരുവരും 2021ല്‍ വേര്‍പിരിഞ്ഞു.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ