അതൊന്നും ഗോസിപ്പുകള്‍ ആയിരുന്നില്ല..; കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. വീണ്ടും താരവിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ്. ഫെബ്രുവരി 4, 5 തിയതികളിലാണ് വിവാഹം നടക്കുക. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കിയാരയും സിദ്ധാര്‍ഥും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളുകളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ‘ഷേര്‍ഷ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ ഗോസിപ്പുകള്‍ എത്താന്‍ ആരംഭിച്ചത്. എന്നാല്‍ കിയാരയോ സിദ്ധാര്‍ത്ഥോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ തുറന്നു പറഞ്ഞിട്ടില്ല.

സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷന്‍ മജ്നു’വിന്റെ റിലീസിന് അനുബന്ധിച്ച് നടന്ന പ്രസ് മീറ്റിനിടയില്‍ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞു മാറിയിരുന്നു. അതേസമയം, തീം വിവാഹങ്ങളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് ജയ്സാല്‍മീര്‍.

2021-ല്‍, കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായതും ഇതേ സ്ഥലത്ത് വച്ചായിരുന്നു. ‘താര്‍ മരുഭൂമിയിലേക്കുള്ള ഗേറ്റ്വേ’ എന്നാണ് ജയ്‌സാല്‍മീറിലെ സൂര്യാഗഢ് ഹോട്ടല്‍ വിശേഷിപ്പിക്കപ്പെടുന്നത്. 83 മുറികളും മനോഹരമായ രണ്ട് പൂന്തോട്ടങ്ങളും വിശാലമായ മുറ്റങ്ങളും ഇവിടുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും