സല്‍മാന്‍ ഖാനുമായി 16 വര്‍ഷത്തെ സൗഹൃദം മാത്രമാണ്; ഗോസിപ്പുകള്‍ക്കെതിരെ കത്രീന

ആരാധകരുടെ ഇഷ്ട ജോഡികളില്‍ ഒന്നായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിക്കാറുള്ളത്. എന്നാല്‍ സല്‍മാന്‍ ഖാനുമായി 16 വര്‍ഷത്തെ സൗഹൃദം മാത്രമാണുള്ളതെന്ന് കത്രീന കൈഫ്. സല്‍മാന്‍ ഒരു നല്ല സുഹൃത്തും നല്ല വ്യക്തിയുമാണെന്നാണ് കത്രീന വ്യക്തമാക്കുന്നത്.

“”സല്‍മാനുമായി 16 വര്‍ഷത്തെ സൗഹൃദമാണുള്ളത്. അദ്ദേഹം നല്ലെരാരു സുഹൃത്തും നല്ലൊരു വ്യക്തിയുമാണ്. ആവിശ്യമുള്ള ഘട്ടങ്ങളില്‍ എപ്പോഴും കൂടെയുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പം എന്തിനും കൂടെ നില്‍ക്കുന്ന ആളാണ്”” എന്നാണ് കത്രീന പറയുന്നത്. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവിലാണ് കത്രീനയുടെ വെളിപ്പെടുത്തല്‍.

ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച സല്‍മാനും കത്രീനയും പ്രണയത്തിലാണെന്നും പിരിഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. “ഭാരത്” എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം. “സൂര്യവംശി” എന്ന ചിത്രമാണ് കത്രീനയുടെ പുതിയ ചിത്രം. അതേസമയം “ധബാങ് 3″യുടെ തിരക്കുകളിലാണ് സല്‍മാന്‍ ഖാന്‍.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ