കുഞ്ഞിനും വേണം ബ്രിട്ടീഷ് പൗരത്വം, പ്രസവം ലണ്ടനിലാക്കി കത്രീന!

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം കത്രീന കൈഫ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വന്നത്. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നുവെന്ന് സൂചന നല്‍കിയത്. ബേബി ബംപുമായി നടന്നു നീങ്ങുന്ന കത്രീനയെ വീഡിയോയില്‍ കാണാമായിരുന്നു.

ഗര്‍ഭകാലം നാട്ടില്‍ ചിലവിട്ടാല്‍ മാധ്യമശ്രദ്ധയില്‍ നിന്നും അകന്നു ജീവിക്കാന്‍ സാധിക്കില്ല, അതിനാല്‍ ഇരുവരും പ്രസവം ലണ്ടനില്‍ വച്ചാക്കാന്‍ തീരുമാനിച്ചു എന്നാണ് വിവരം. കത്രീന ഗര്‍ഭിണിയാണെന്നും ആദ്യത്തെ കുഞ്ഞിനെ ലണ്ടനില്‍ വച്ചാകും പ്രസവിക്കുക എന്നുമാണ് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കത്രീനയുടെയും വിക്കിയുടെയും ലണ്ടനില്‍ നിന്നുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്. ഓവര്‍കോട്ട് ധരിച്ച് നടക്കുന്ന കത്രീനയുടെ ബേബി ബംപ് കാണാം എന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിക്കുകായിരുന്നു. ഈ വീഡിയോക്ക് താഴെ കത്രീന ഗര്‍ഭിണിയാണെന്ന കമന്റുകള്‍ എത്തുകയായിരുന്നു.

എന്നാല്‍ കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്.

അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നായിരുന്നു വിക്കി തുറന്നു പറഞ്ഞത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫര്‍ഹാന്‍ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.

Latest Stories

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ