'കറങ്ങാന്‍ പോകുമ്പോള്‍ കാമുകിമാരെ സഹോദരിയാക്കും'; വീട്ടുകാരെ പേടിയായിരുന്നെന്ന് കാര്‍ത്തിക് ആര്യന്‍

പ്രണയം പിടിക്കപ്പെടാതിരിക്കാന്‍ കാമുകിമാരെ സഹോദരികളാക്കുമെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. സ്‌കൂള്‍ കാലത്തുണ്ടായ പ്രണയത്തെ കുറിച്ചും കാര്‍ത്തിക് ആര്യന്‍ വെളിപ്പെടുത്തി. പ്രണയം വീട്ടില്‍ അറിയുമോ എന്ന് ഭയന്നിരുന്നെന്നും അതിനാല്‍ കാമുകിയെ കാണാന്‍ പോയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നാണ് താരം പറയുന്നത്.

“”16ാം വയസില്‍, ഞാനും കാമുകിയും സ്‌കൂളില്‍ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഞങ്ങള്‍ ഹോംവര്‍ക്കുകളും അസൈന്‍മെന്റുകളുമെല്ലാം ഷെയര്‍ ചെയ്യുമായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം പിടിക്കപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്നു. ഗോളിയോറിലെ പൊതുസ്ഥലങ്ങളിലെല്ലാം പോകുമ്പോള്‍ പ്രണയം ഒളിച്ചുവെക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നെന്നാണ് താരം പറയുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാണാന്‍ റസ്റ്റോറന്റില്‍ പോയപ്പോള്‍ ബന്ധുക്കളോ വീട്ടുകാരോ കണ്ടുപിടിക്കുമോ എന്ന് പേടിച്ചിരുന്നു”” എന്ന് താരം  കപില്‍ ശര്‍മ ഷോയില്‍ പറഞ്ഞു.

വീട്ടുകാരെ തനിക്ക് പേടിയായിരുന്നു എന്നാണ് കാര്‍ത്തിക് പറയുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ കാമുകിമാരെ കസിന്‍ എന്നാണ് വിളിച്ചിരുന്നതെന്നും താരം പറഞ്ഞു. “ലവ് ആജ് കല്‍” ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സാറ അലി ഖാനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ