താരപുത്രിയെ മാറ്റണമെന്ന് കാര്‍ത്തിക് ആര്യന്‍; കരണ്‍ ജോഹര്‍ ചിത്രങ്ങളില്‍ നിന്നും നടന്‍ പുറത്ത്!

താരപുത്രിയായ ജാന്‍വി കപൂറിനെ സിനിമയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ കരണ്‍ ജോഹര്‍ ചിത്രങ്ങളില്‍ നിന്നും നടന്‍ കാര്‍ത്തിക് ആര്യന്‍ പുറത്ത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, ദോസ്താന 2 എന്നിങ്ങനെയുള്ള സിനിമകളില്‍ നിന്നും കാര്‍ത്തിക് ആര്യനെ മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാന്‍വി കപൂറുമായുള്ള സൗഹൃദം കാര്‍ത്തിക് ജനുവരിയില്‍ അവസാനിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജാന്‍വിയുമായുള്ള പെട്ടെന്നുള്ള അഭിപ്രായ വ്യത്യാസം കാര്‍ത്തികിനെ വല്ലാതെ ബാധിച്ചുവെന്നും അത് സംവിധായകന്‍ കോളിന്‍ ഡി കുന്‍ഹയുടെ അടുത്തേക്ക് വരെ എത്തി.

ഇതോടെ കാര്‍ത്തിക്കിനോട് സിനിമ ഉപേക്ഷിച്ച് പോവണമെന്ന ആവശ്യപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജാന്‍വിയെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാര്‍ത്തിക് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടതായും അതിന് പകരമായി ദോസ്താന 2 വില്‍ താരം അഭിനയിക്കുന്നതിന്റെ പ്രതിഫലം ക്രമീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

കാര്‍ത്തിക് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതോടെ അദ്ദേഹത്തെ ഒഴിവാക്കി പകരക്കാരനെ കണ്ടെത്താമെന്ന് കരണ്‍ ജോഹര്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ കാര്‍ത്തിക് അഭിനയിക്കുന്ന രംഗങ്ങളുടെ 60 ശതമാനവും ഇതിനകം ചിത്രീകരിച്ചിരുന്നു. കാര്‍ത്തിക്കിനെ മാറ്റി പുതിയൊരാളെ കൊണ്ട് വരുന്നത് സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.

എന്നാല്‍ കരണ്‍ പണം മുടക്കാനും ഒരു പുതിയ നടനെ വച്ച് റീഷൂട്ട് ചെയ്യാനും തയ്യാറായിരുന്നു. അക്ഷയ് കുമാര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, രാജ്കുമാര്‍ റാവു, സിദ്ധാന്ത് ചതുര്‍വേദി തുടങ്ങി നിരവധി പേരാണ് കാര്‍ത്തികിന് പകരക്കാരനായി രംഗത്ത് എത്തിയിരിക്കുന്നത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ