കരീനയുടെ സൂപ്പര്‍ സെക്സി റെഡ് ലുക്ക് വൈറല്‍

കരീന കപൂറിന്റെ കടുത്ത ആരാധകര്‍ ഒരിക്കലും മറക്കില്ല കബി ഖുശി കബി ഗമ്മിലെ പൂജ എന്ന കഥാപാത്രം. ഷാറൂഖും ഋതിക് റോഷനും കാജളും എല്ലാം തകര്‍ത്തഭിനനിയച്ച കരണ്‍ ജോഹാര്‍ ചിത്രത്തില്‍ ചുവന്ന ട്രെന്‍ഡി ലുക്കില്‍ കരീന എത്തിയത് ഫാഷന്‍ ലോകത്ത് അന്നേ വന്‍ ചര്‍ച്ചയായിരുന്നു.

തന്റെ കഥാപാത്രങ്ങളിലൂടെ ഫാഷനില്‍ ഒരു മുഴം മുമ്പേ സഞ്ചരിക്കുന്ന ശീലമാണ് കരീന കപൂറിനുള്ളത്. ഇപ്പോള്‍ ഇതാ കരീന കപൂര്‍ വീണ്ടും റെഡ്ഡില്‍ എത്തിയിരിക്കുന്നു. സൂപ്പര്‍ സെക്സി റെഡ് ലുക്ക് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിശേഷണം. ക്രോപ് ടോപ്പുകളില്‍ വലിയ പരീക്ഷണങ്ങള്‍ക്കാണ് ഈ ബോളിവുഡ് സുന്ദരി എപ്പോഴും മുതിരാറുള്ളത്.

കരണ്‍ ജോഹാര്‍ ചിത്രത്തിലെ ലെതര്‍ പാന്റോട് കൂടിയ റെഡ് ഔട്ട്ഫിറ്റും സൂപ്പര്‍ സെക്സി വേഷമായാണ് അന്ന് വിലയിരുത്തപ്പെട്ടത്. അതിനെ ഓര്‍മിപ്പിക്കും വിധമാണ് പുതിയ വേഷവും. കഹ്ദോ ന കഹ്ദോ ന, യൂ ആര്‍ മൈ സോണിയ എന്ന പാട്ടിലായിരുന്നു ആ റെഡ് ഡ്രസ്സണിഞ്ഞ് കരീന എത്തിയത്.

പുതിയ വേഷവും അതിനോട് സമാനം തന്നെയാണ്. സോഹ അലി ഖാന്റെ ബുക്ക് ലോഞ്ചിന് ഈ റെഡ് ഔട്ട്ഫിറ്റില്‍ കരീന എത്തിയതോടെ കാമറ കണ്ണുകളെല്ലാം തിരിഞ്ഞത് അങ്ങോട്ടായിരുന്നു. ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ തന്യ ഗവ്റിയാണ് ഈ ഡിസൈന്‍ ഒരുക്കിയത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ