കരീന കപൂറിന്റെ 'ദി ബക്കിങ്ഹാം മർഡേഴ്സ്' ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ

കരീന കപൂർ  നിർമ്മിച്ച ആദ്യ ചിത്രമായ ‘ദി ബക്കിങ്ഹാം മർഡേഴ്സ്'(The Buckingham Murders) ഈ വർഷത്തെ   ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഹൻസൽ മേഹ്ത സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂർ തന്നെയാണ് പ്രധാന കഥാപാത്രമായ ജസ്മീത്ത് ബംറ എന്ന  കുറ്റാന്വേഷകയുടെ റോളിൽ എത്തുന്നത്.വ്യക്തിപരമായ ട്രോമയും,അഭയാർഥി പ്രശ്നങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു. കരീന കപൂറും ബാലാജി ടെലിഫിലിംസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

കരീന കപൂറിനെ കൂടാതെ കെയ്ത് അലനും ക്രിസ് വിൽസണും ഹാകി അലിയും ഡാനിയൽ എഗ്ഹാനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസീം അറോറ,രാഗവ് കാക്കർ, കശ്യപ് കപൂർ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്  എമ്മ ഡേൽസ്മാനാണ്. അഭിനയ രംഗത്ത്നിന്നും  സിനിമ നിർമ്മാണത്തിലേക്കുള്ള കരീന കപൂറിന്റെ  ആദ്യ ചുവടുവെപ്പാണ് ഈ ചിത്രത്തിലൂടെ നടക്കുന്നത്. ചിത്രം ഈ വർഷം ഒക്ടോബർ 14,15 തീയ്യതികളിൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

കൂടാതെ ഡേവിഡ് ഫിഞ്ചറുടെ ‘ദി കില്ലർ’ മാർട്ടിൻ സ്കോർസെസെയുടെ ‘ദി കില്ലേഴ്സ് ദി ഓഫ് ഫ്ലവർ മൂൺ’ യോർഗോസ് ലാന്തിമോസിന്റെ ‘പൂവർ തിങ്സ്’ ബ്രാഡ്ലി  കൂപ്പറുടെ ‘മേസ്ട്രോ’ എന്നീ സിനിമകളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 2023 ഒക്ടോബർ 4 മുതൽ 15 വരെയുള്ള ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം എമറാൾഡ് ഫെനെലിന്റെ ‘സാൾട്ട് ബേൺ’ സമാപന ചിത്രം കിവ്ബീ തവറെസ് സംവിധാനം ചെയ്ത  ‘ദി കിച്ചൺ’ എന്നിവയാണ്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി