കങ്കണയ്ക്ക് തുടര്‍ പരാജയം, പൊട്ടിത്തകര്‍ന്ന് 'തേജസ്'; ഹൃദയം അസ്വസ്ഥമായെന്ന് താരം

‘തേജസ്’ പൂര്‍ണമായും പരാജയമായതോടെ ക്ഷേത്ര ദര്‍ശനം നടത്തി നടി കങ്കണ റണാവത്ത്. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാന്‍ വേണ്ടിയാണു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചില ചിത്രങ്ങളും അവര്‍ പങ്കുവച്ചു. കങ്കണ റണാവത്തിന്റ കഴിഞ്ഞ എട്ട് വര്‍ഷത്തെ കരിയറില്‍ ഏറ്റവും വലിയ പരാജയമാണ് ‘തേജസ്’ എന്ന പുതിയ ചിത്രം നേരിട്ടത്. 60 കോടിയില്‍ അധികം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ കഷ്ടിച്ച് അഞ്ച് കോടി രൂപ മാത്രമാണ് നേടിയത്.

ഇതിന് പിന്നാലെയാണ് കങ്കണ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. ”കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദര്‍ശിക്കാന്‍ എനിക്ക് തോന്നി, ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയില്‍ കാല്‍ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നു.”

”എന്റെ മനസ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. അല്ലയോ ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടാകട്ടെ. ഹരേ കൃഷ്ണ” എന്നാണ് ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കങ്കണ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

കങ്കണയുടെ കരിയറിലെ 11-ാമത്തെ ബോക്‌സ് ഓഫീസ് പരാജയമാണ് തേജസ്. 2015ല്‍ പുറത്തിറങ്ങിയ തനു വെഡ്സ് മനു എന്ന ഹിറ്റിന് ശേഷം, ഐ ലവ് എന്‍വൈ, കട്ടി ബട്ടി, റംഗൂണ്‍, സിമ്രാന്‍, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക എന്നീ സിനിമകള്‍ പരാജയമായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ മണികര്‍ണിക മാത്രമാണ് ആവറേജ് ഹിറ്റ് ആയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്