'ഈ വൈറസ് എന്റെ ശരീരത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാക്കിയത് ഞാന്‍ അറിഞ്ഞില്ല'; കോവിഡ് പോസിറ്റീവാണെന്ന് കങ്കണ

നടി കങ്കണ റണൗട്ടിന് കോവിഡ് പോസിറ്റീവ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി എന്ന് കങ്കണ കുറിച്ചു.

കങ്കണ റണൗട്ടിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും, ബലഹീനതയും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കോവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നു, എനിക്ക് കോവിഡ് പോസിറ്റീവാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ ആയിരുന്നു.

പക്ഷെ ഈ വൈറസ് എന്റെ ശരീരത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാക്കിയത് ഞാന്‍ അറിഞ്ഞില്ല. ഇനി രോഗത്തെ ഞാന്‍ പ്രതിരോധിക്കും. നിങ്ങളാരും നിങ്ങള്‍ക്ക് മേല്‍ ഒരു ശക്തിയെയും അധികാരം സ്ഥാപിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ പേടിച്ചാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. വരൂ ജനങ്ങളെ ശല്യം ചെയ്യുന്ന ഈ ചെറിയ ഫ്‌ളൂവായ കോവിഡ് 19നെ നശിപ്പിക്കാം.

അതേസമയം, കങ്കണയ്‌ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് കേസെടുത്തിട്ടുണ്ട്. തൃണമൂല്‍ നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്