ഇരുണ്ട നിറമായിരുന്ന ദീപികയും കജോളുമൊക്കെ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നു.. ഗ്ലൂട്ടത്തയോണ്‍ കുത്തിവയ്പ്പുകളാണോ: കങ്കണ

ബോളിവുഡ് താരങ്ങളെ കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ വാക്കുകള്‍ വിവാദമാകുന്നു. ബോളിവുഡില്‍ ഇപ്പോള്‍ കറുത്ത നായികമാരില്ല എന്നാണ് കങ്കണയുടെ കണ്ടെത്തല്‍. മുമ്പ് കജോള്‍, ദീപിക പദുക്കോണ്‍, ബിപാഷ ബസു പോലുള്ള മുന്‍നിര നായികമാര്‍ ബോളിവുഡിലുണ്ടായിരുന്നു എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

”മൊണാലിസ എന്ന പെണ്‍കുട്ടി അവളുടെ സ്വാഭാവിക സൗന്ദര്യത്താല്‍ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ്. ചിത്രങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കുമായി ആ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട ഇന്ത്യന്‍ ടോണുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല.”

”അനു അഗര്‍വാളിനെയോ, കജോളിനെയോ, ബിപാഷയെയോ, ദീപികയെയോ, റാണി മുഖര്‍ജിയെയോ സ്‌നേഹിച്ചതു പോലെയാണോ ആളുകള്‍ യുവ നടിമാരെ സ്‌നേഹിക്കുന്നത്? ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാരടക്കം എല്ലാ നടിമാരും ഇന്ന് വെളുത്ത സ്ത്രീകളെപ്പോലെ വിളറിയിരിക്കുന്നത് എന്താണ്?”

”എന്തുകൊണ്ടാണ് ആളുകള്‍ മൊണാലിസയെ തിരിച്ചറിയുന്ന രീതിയില്‍ പുതുമുഖ നായികമാരെ തിരിച്ചറിയാത്തത്? വളരെയധികം ലേസര്‍, ഗ്ലൂട്ടത്തയോണ്‍ കുത്തിവയ്പ്പുകളാണോ?” എന്നാണ് കങ്കണ സ്റ്റോറിയിലൂടെ ചോദിക്കുന്നത്. കങ്കണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തിരികൊളുത്തിയിട്ടുണ്ട്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്