പണം വേണ്ടെന്ന് വയ്ക്കാന്‍ അന്തസ് വേണം.. ഞാന്‍ വിവാഹചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല; അംബാനിയുടെ വിരുന്നില്‍ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ കങ്കണ

അനന്ത് അംബാനിയുടെ ആഡംബര വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. പണവും പ്രശസ്തിയും വേണ്ടെന്ന് വയ്ക്കാന്‍ അന്തസും വ്യക്തിത്വവും വേണമെന്ന് കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ഷാരൂഖ് ഖാന്‍ മുതലുള്ള പ്രമുഖ ബോളിവുഡ് താരങ്ങള്‍ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ കങ്കണ ഈ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് താന്‍ പങ്കെടുക്കാത്തതിന്റെ കാരണം അടക്കം വ്യക്തമാക്കി കൊണ്ട് കങ്കണ കുറിപ്പ് പങ്കുവച്ചത്. ”സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നു പോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല.”

”എത്ര പ്രലോഭനങ്ങള്‍ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. അവാര്‍ഡ് ദാനങ്ങള്‍ പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസും ആവശ്യമാണ്.”

”കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണണം” എന്ന് കങ്കണ കുറിച്ചു. കോടികള്‍ പ്രതിഫലമായി തന്നാലും വിവാഹപ്പരിപാടികളില്‍ പാടില്ലെന്ന് പറഞ്ഞ ഗായിക ലത മങ്കേഷ്‌കറുടെ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് കങ്കണയുടെ പ്രതികരണം.

സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത്, ഐശ്വര്യ റായ്, കരീന കപൂര്‍ എന്നീ താരങ്ങള്‍ കുടുംബസമേതം വിവാഹാഘോത്തില്‍ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. പോപ് ഗായിക റിഹാനയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോടികളാണ് സെലിബ്രിറ്റികളെ എത്തിക്കാന്‍ അംബാനി മുടക്കിയത്.

Latest Stories

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി