'അന്ന് ഞാന്‍ മധുബാലയുടെ തനിപ്പകര്‍പ്പായിരുന്നു'; അടുത്ത ബയോപിക്കിന്റെ സൂചനകള്‍ നല്‍കി കങ്കണ

‘എമര്‍ജന്‍സി’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടുമൊരു ബയോപിക്കുമായി നടി കങ്കണ റണാവത്ത് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കങ്കണ പങ്കുവച്ചിരിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. മധുബാലയുടെ ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

താന്‍ ചെറുപ്പക്കാലത്ത് മധുബാലയുടെ തനിപ്പകര്‍പ്പായിരുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കങ്കണ കുറിക്കുന്നത്. മധുബാലയുടെയും തന്റെയും ഏതാനും ചിത്രങ്ങളും കങ്കണ ഷെയര്‍ ചെയ്തിട്ടുണ്ട്. മധുബാലയെ താന്‍ സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കങ്കണ പറയുന്നുണ്ട്.

”ആളുകള്‍ സ്‌ക്രീനില്‍ ഞാന്‍ സിനിമാ ദേവതയായ മധുബാലയെ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്റെ തുടക്കക്കാലത്ത് ഞാന്‍ മധുബാലയുടെ തനിപ്പകര്‍പ്പായിരുന്നു, ഇപ്പോള്‍ ആ ഛായയുണ്ടോ എന്നറിയില്ല” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ഇതോടെയാണ് കങ്കണ വീണ്ടുമൊരു ബയോപിക്കിനായി ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ എത്താന്‍ ആരംഭിച്ചത്. ‘എമര്‍ജന്‍സി’ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും കങ്കണ തന്നെയാണ്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും