50-കളിലും കരിയറിന്റെ പീക്കില്‍, സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ബോളിവുഡിനെ പിടിച്ചുനിര്‍ത്തിയത് ഈ നടി: കങ്കണ

ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുകയാണ്. ഈ സമയത്ത് ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തിയത് നടി തബു ആണെന്ന് കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് തബുവിനെ പ്രശംസിച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

തബുവിന്റെ ‘ഭൂല്‍ ഭുലയ്യ 2’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയിച്ചതോടെയാണ് കങ്കണ പ്രശംസകളുമായി എത്തിയിരിക്കുന്നത്. അമ്പതുകളില്‍ നില്‍ക്കുന്ന തബു ഇത്ര നല്ല പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ അത് അംഗീകരിക്കപ്പെടണമെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

”ഭൂല്‍ ഭുലയ്യ 2, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം വിജയിച്ചത്. രണ്ട് ചിത്രങ്ങളിലും സൂപ്പര്‍ സ്റ്റാര്‍ തബു അഭിനയിച്ചിട്ടുണ്ട്. അവരുടെ കഴിവിനെ കുറിച്ച് പറയാതിരിക്കാനാവുന്നില്ല. അമ്പതുകളിലും മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.”

”അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. 50കളിലും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തി അവര്‍ കരിയറിന്റെ പീക്കിലെത്തുന്നത് അഭിനന്ദനാര്‍ഹമാണ്. അചഞ്ചലമായ സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഇത് വലിയ പ്രചോദനമാണ്” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ബോളിവുഡില്‍ നിരന്തരം പരാജയ ചിത്രങ്ങള്‍ എത്തിയപ്പോള്‍ കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ 2 മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 266 കോടിയില്‍ അധികം കളക്ഷന്‍ ചിത്രം നേടിയിരുന്നു. ‘ദൃശ്യം 2’ നവംബര്‍ 18 നാണ് തിയേറ്ററുകളിലെത്തിയത്. 36.97 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുളള കളക്ഷന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ