ജ്യോതികയുടെ ഐതിഹാസിക പ്രകടനത്തിനൊപ്പം പിടിച്ചു നില്‍ക്കുക അസാദ്ധ്യമാണ്; പ്രശംസിച്ച് കങ്കണ, കാര്യം ഇതാണ്..

നടി ജ്യോതികയെ പുകഴ്ത്തി കങ്കണ റണാവത്ത്. താരത്തിന്റെ പുതിയ ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ബോളിവുഡ് നടി കങ്കണ ആണെന്ന് പറയുന്നുണ്ട്. 2019ലെ ആ ഇന്റര്‍വ്യൂ വീഡിയോ പങ്കുവച്ചാണ് ജ്യോതികയെ പ്രശംസിച്ചു കൊണ്ടുള്ള ട്വീറ്റുമായി കങ്കണ എത്തിയത്.

ജ്യോതികയുടെ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് കങ്കണ പറയുന്നത്. ജ്യോതിക നായികയായി എത്തിയ ‘ചന്ദ്രമുഖി’ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണയാണ് നായികയാവുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ജ്യോതികയുടെ പെര്‍ഫോമന്‍സ് കാണറുണ്ടെന്നും കങ്കണ ട്വീറ്റില്‍ പറയുന്നുണ്ട്.

”ഇത് പ്രോത്സാഹിപ്പിക്കുന്നതാണ്. വാസ്തവത്തില്‍ ജ്യോതികയുടെ ചന്ദ്രമുഖിയിലെ ഐതിഹാസിക പ്രകടനം മിക്കവാറും എല്ലാ ദിവസങ്ങളിലും ഞാന്‍ കാണാറുണ്ട്. ഞങ്ങള്‍ ഷൂട്ടിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ജ്യോതിക ആദ്യ ഭാഗത്തില്‍ അമ്പരപ്പിക്കുന്നുണ്ട്. അവരുടെ പെര്‍ഫോമന്‍സിനൊപ്പം പിടിച്ച് നില്‍ക്കുക എന്നത് അസാധ്യമാണ്” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കങ്കണ നായികയായി അഭിനയിച്ച് സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന് ശേഷമാണ് ചന്ദ്രമുഖിയുടെ ഷൂട്ടിംഗിനായി താരം എത്തിയിരിക്കുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സ് ഗാനത്തിന്റെ ഷൂട്ടിലാണ് താരം ഇപ്പോള്‍. കൊറിയോഗ്രാഫര്‍ കലയാണ് നൃത്തസംവിധാനം.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ