അദ്ഭുതകരമായ ആശയം, പ്രധാനമന്ത്രി വാക്ക് പാലിച്ചു...; വനിതാ ബില്‍ പാസാക്കിയതില്‍ ബോളിവുഡ് താരങ്ങള്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചതിനെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍. നടിമാരായ കങ്കണ റണാവത്തും ഇഷ ഗുപ്തയും അടക്കമുള്ള താരങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അദ്ഭുതകരമായ ആശയം എന്നാണ് കങ്കണ വനിതാ ബില്ലിനെ വിശേഷിപ്പിച്ചത്. ഇതിനെല്ലാത്തിനും കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്താശക്തിയുമാണെന്നും കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രധാനമന്ത്രി ചെയതത് മനോഹരമായ ഒരു കാര്യമാണെന്നും ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അധികാരം ലഭിക്കുമെന്നും നടി ഇഷ ഗുപത വ്യക്തമാക്കി. രാജ്യത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടാണിത്. പ്രധനമന്ത്രി നല്‍കിയ വാക്ക് പാലിച്ചുവെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായാണ് വനിതാ സംവരണ ബില്ലിനെ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്