മോദി ആരുടെയും പാവയല്ല, യഥാര്‍ത്ഥ നേതാവ്, അദ്ദേഹത്തിന്റെ ഉയര്‍ച്ച നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കില്‍ അത് തുടരും: കങ്കണ

പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ നേതാവാണെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. മോദി ആരുടെയും പാവയല്ല, തന്റെ സ്ഥാനത്തിന് അദ്ദേഹം അര്‍ഹനാണ്. മോദിയുടെ വളര്‍ച്ച ആര്‍ക്കും തടയാനാവില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

“”അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവാണ്, ആരുടേയും പാവയല്ല, ലോകത്തില്‍ തന്റെ സ്ഥാനത്തിന് അര്‍ഹനും യോഗ്യനുമാണ്. തനിക്ക് വേണ്ടി സ്വപ്നം കാണാതെ ഭാരതത്തിന് വേണ്ടി സ്പനം കണ്ടയാള്‍. എന്തു എന്തു വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. പക്ഷെ അദ്ദേഹത്തിനെ ഒന്നും ചെയ്യാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരുക തന്നെ ചെയ്യും. അത് നിങ്ങളെ അസ്വസ്തരാക്കുകയാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഓക്‌സിജന്‍ ദൗര്‍ലഭ്യവും വര്‍ദ്ധിക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി പേരാണ് ദിനംപ്രതി മരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയെ ജനങ്ങളും ലോക മാധ്യമങ്ങള്‍ വരെ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും കങ്കണ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജീവതത്തിലെ എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നത്. ഇങ്ങനെയുള്ള ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്