മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍; ഒപ്പം കാമുകനും ഓറിയും, മുകളില്‍ എത്താന്‍ എടുത്തത് 4 മണിക്കൂര്‍!

തന്റെ പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഓറിയാണ് ജാന്‍വി മുട്ടുകുത്തി ക്ഷേത്ര പടികള്‍ കയറുന്ന വീഡിയോ ഇപ്പോള്‍ പങ്കുവച്ചത്. ഓറിക്കും കാമുകന്‍ ശിഖര്‍ പഹാരിയക്കും ഒപ്പമാണ് ജാന്‍വി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്.

3550 പടിക്കെട്ടുകള്‍ കയറി മൂന്നുപേരും മുകളിലെത്തുന്നത് വീഡിയോയില്‍ കാണാം. മുട്ടുകുത്തിയാണ് മൂന്നുപേരും അവസാന പടിക്കെട്ടുകള്‍ കയറിയത്. മുകളിലെത്താന്‍ നാല് മണിക്കൂര്‍ എടുത്തെന്നും ഒറി വീഡിയോയില്‍ പറയുന്നുണ്ട്. മാര്‍ച്ച് 6 ആയിരുന്നു ജാന്‍വി കപൂറിന്റെ ജന്മദിനം.

ക്ഷേത്രദര്‍ശനത്തിന് ശേഷം തിരിച്ചുപോകുന്ന വഴിയില്‍ വിമാനത്തില്‍വെച്ച് കേക്ക് മുറിച്ച് ജാന്‍വിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇതും ഒറി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ തിരുപ്പതിയില്‍ നിരവധി തവണ ജാന്‍വി ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

”എനിക്ക് പവിത്രത നിറഞ്ഞ ക്ഷേത്രവുമായി ആത്മബന്ധമുണ്ട്. ബാലാജിയോടുള്ള എന്റെ പ്രാര്‍ത്ഥന നിറവേറ്റാനായി ഏകദേശം 50 തവണയെങ്കിലും ഞാന്‍ മുട്ടുകുത്തി കുന്നിന്‍ മുകളിലെ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്” എന്ന് ജാന്‍വി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ബോളിവുഡ് ചിത്രങ്ങള്‍ക്ക് അല്‍പം ഇടവേള നല്‍കിയ തെലുങ്കില്‍ സജീവമായിരിക്കുകയാണ് ജാന്‍വി ഇപ്പോള്‍. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ‘ദേവര’ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. രാം ചരണിന്റെ പുതിയ ചിത്രത്തിലും ജാന്‍വിയാണ് നായിക. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?