'വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു'; ഭക്ഷണം പാകം ചെയ്ത് വിളമ്പി നടി ജാക്വിലിന്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ക്രമാതീതമായി വ്യാപിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ വലയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. റൊട്ടി ബാങ്ക് എന്ന സംഘടനയ്‌ക്കൊപ്പമാണ് താരം ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തത്.

മുംബൈയില്‍ റൊട്ടി ബാങ്ക് സന്ദര്‍ശിച്ചതോടെയാണ് ജാക്വിലിനും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. താരം തന്നെയാണ് ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

“”മതര്‍ തെരേസ പറഞ്ഞിട്ടുണ്ട്, വിശക്കുന്നവന് ഭക്ഷണം കൊടുക്കുമ്പോള്‍ അവിടെ സമാധാനം തുടങ്ങുന്നു. മുംബൈ മുന്‍ പൊലീസ് കമ്മീഷണറായ എസ്. സദാനന്ദന്‍ നടത്തുന്ന മുംബൈയിലെ റൊട്ടി ബാങ്ക് സന്ദര്‍ശിച്ച ഞാന്‍ അതിലേക്ക് ആകൃഷ്ടയായി. മഹാമാരി കാലത്ത് പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് റൊട്ടി ബാങ്ക് ഭക്ഷണം വിതരണം ചെയ്തു.””

“”കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അവര്‍. അവരെ ഈ സമയത്ത് സഹായിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആകെ ഒരു ജീവിതമേയുള്ളു. അതിനാല്‍ ആവശ്യക്കാരെ സഹായിച്ചും ചുറ്റുമുള്ളവരുടെ ദയയുടെ കഥകള്‍ പങ്കുവെച്ചും ഈ ജീവിതം മൂല്യവത്താക്കാം”” എന്ന് ജാക്വിലിന്‍ കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ