സെയ്ഫ് അലി ഖാനെ ഉപയോഗിച്ച് തീവ്രവാദ സംഘടനയുടെ വീഡിയോ; പ്രചരിപ്പിക്കരുതെന്ന് ജമ്മു കശ്മീര്‍ പൊലീസ്

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് (ജെഇഎം) നിര്‍മ്മിച്ച വീഡിയോ പങ്കുവയ്ക്കരുതെന്ന് ജമ്മു കശ്മീര്‍ പൊലീസ്. നടന്റെ ചിത്രവും ‘ഫാന്റം’ എന്ന സിനിമയുടെ പോസ്റ്ററും ദുരുപയോഗം ചെയ്തു കൊണ്ടുള്ള വീഡിയോയാണ് ജെഇഎം പുറത്തിറക്കിയത്.

കഴിഞ്ഞ ദിവസം രണ്ട് മണിയോടെയാണ് അഞ്ച് മിനുറ്റും 55 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഈ വീഡിയോ എത്തിയത്. ഈ വീഡിയോ ആരും പങ്കുവക്കരുതെന്ന് ജമ്മു കശ്മീര്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ആര്‍ക്കെങ്കിലും വീഡിയോ ലഭിച്ചിട്ടുണ്ടെങ്കില്‍ ആരാണ് പങ്കുവെച്ചതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.


അയച്ചയാളുടെ ഫോണ്‍ നമ്പര്‍, അയച്ച ദിവസം, സമയം എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. ഇക്കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സൂപ്പര്‍വൈസറി ഓഫീസര്‍ക്കും ടെക്സ്റ്റ് മെസേജ് വഴി അവരുടെ സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണം.

ഈ വീഡിയോ പ്രചരിപ്പിക്കുന്നത് യുഎപിഎ പ്രകാരം വകുപ്പ് 13, 18 എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെന്നും പൊലീസ് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സെയ്ഫ് അലി ഖാനൊപ്പം കത്രീന കൈഫും പ്രധാന റോളിലെത്തിയ ഫാന്റം 2015ല്‍ ആണ് പുറത്തിറങ്ങിയത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറിന്, മുംബൈ ആക്രമണത്തിന് ശേഷം പുറത്തു വന്ന ഹുസൈന്‍ സെയ്ദിയുടെ ‘മുംബൈ അവഞ്ചേഴ്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയത്. ബോക്‌സ് ഓഫീസില്‍ 84 കോടി വരെ സിനിമ നേടിയിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്