വീടിനുള്ളില്‍ മാസ്‌ക് ധരിച്ച് ഇഷാന്‍ ഖട്ടറുടെ വര്‍ക്കൗട്ട്; കോവിഡ് ജാഗ്രതാസന്ദേശമല്ല, രഹസ്യം വ്യക്തമാക്കി നടന്‍

സ്വന്തം വീട്ടില്‍ മാസ്‌ക്ക് ധരിച്ച് വര്‍ക്കൗട്ട് ചെയ്ത് നടന്‍ ഇഷാന്‍ ഖട്ടര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയും ഇഷാന്‍ രംഗത്തെത്തി. ഇത് കോവിഡ് കാലത്ത് നല്‍കിയ ജാഗ്രതാസന്ദേശമല്ല. മാസ്‌ക്ക് ധരിച്ചതിന് പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്.

ഈ കാരണവും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇഷാന്‍ ഖട്ടര്‍ പങ്കുവെച്ചു. “”മാസ്‌ക്ക് ധരിച്ചതില്‍ കളിയാക്കിയവര്‍ക്കും നിങ്ങളുടെ ആശങ്കകള്‍ക്കും നന്ദി. ലിവിംഗ് റൂമില്‍ നിറയെ പൊടിയാണ്. മാസ്‌ക്ക് ധരിച്ചത് വര്‍ക്കൗട്ടിനിടെ തുമ്മല്‍ ഒഴിവാക്കാനാണ്. മുംബൈയിലെ ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ നിങ്ങള്‍ ഒരു സ്‌ക്വാറ്റ് സ്റ്റാന്‍ഡ് കൊണ്ടു  വരികയാണെങ്കില്‍ അതാണ് സംഭവിക്കുക. സുരക്ഷിതരായിരിക്കൂ”” എന്നാണ് ഇഷാന്‍ കുറിച്ചത്.

Ishaan Khatter shared a video and a note on his Instagram stories.

ജാന്‍വി കപൂര്‍ നായികയായ “ധടക്” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഇഷാന്‍. “സ്യൂട്ടബിള്‍ ബോയ്” എന്ന വെബ് സീരിസാണ് ഇഷാന്റെതായി പുറത്തിറങ്ങുന്നത്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറ്റവും രസകരമായി തോന്നിയെന്നും പ്രേക്ഷകര്‍ ഇത് കാണാന്‍ പോവുന്നതിന്റെ ആവേശത്തിലാണെന്നും ഇഷാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തബു, രാം കപൂര്‍, നമിത് ദാസ്, വിജയ് വര്‍മ്മ, രസിക ദുഗല്‍, താന്യ മണിക്തല എന്നിവരും വേഷമിടുന്ന സ്യൂട്ടബിള്‍ ബോയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മീര നായര്‍ ആണ് സീരിസ് സംവിധാനം ചെയ്യുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്