ഉര്‍ഫി ജാവേദ് വിവാഹിതയാകുന്നു, എന്‍ഗേജ്‌മെന്റ് കഴിഞ്ഞു; സഹോദരി പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍

വിചിത്രമായ ഫാഷന്‍ ചോയ്‌സുകള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. അതുകൊണ്ട് തന്നെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയരാറുണ്ട്. ഉര്‍ഫിയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

താരത്തിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. നടിയുടെ സഹോദരി ഉറുസയാണ് ഒരു യുവാവിനൊപ്പം പൂജ ചെയ്യുന്ന ഉര്‍ഫിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ മുഖം ഇമോജി കൊണ്ട് മറച്ച രീതിയിലാണ് ഉള്ളത്. ഉറുസ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയ ചിത്രം വൈറലാവുകയായിരുന്നു.

ഈ ചിത്രം ഉര്‍ഫിയുടെ എന്‍ഗേജ്‌മെന്റ് ഫോട്ടോയാണ് എന്ന അഭ്യൂഹത്തോടെയാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്‌ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്.

എന്നാല്‍ ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്‌സ്‌വില്ല എന്ന റിയാലിറ്റി ഷയിലും ഉര്‍ഫി എത്തിയിരുന്നു. അതേസമയം, ഉര്‍ഫിക്കെതിരെ വിവാദങ്ങളും ഉയരാറുണ്ട്. ഉര്‍ഫി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച് നടന്‍ ഫൈസാന്‍ അന്‍സാരി ഒരിക്കല്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്