കാര്‍ത്തിക് ആര്യന്റെ പ്രണയിനി സച്ചിന്റെ മകള്‍! അഭ്യൂഹങ്ങള്‍ക്ക് കാരണമായി ഇന്‍സ്റ്റഗ്രാം സൗഹൃദം

ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആയ കാര്‍ത്തിക് ആര്യന്റെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. സാറ അലിഖാന്‍, ജാന്‍വി കപൂര്‍ എന്നിവരുമായി കാര്‍ത്തിക് പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സെലിബ്രിറ്റിയുടെ മകളുടെ പേരാണ് കാര്‍ത്തിക്കിനൊപ്പം ഗോസിപ്പുകളില്‍ നിറയുന്നത്.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരാണ് കാര്‍ത്തിക്കിനൊപ്പം പ്രചരിക്കുന്നത്. ക്രിക്കറ്റ് ലോകത്തും സിനിമാലോകത്തും പ്രശസ്തയായ സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതോടെ പുതിയൊരു പ്രണയത്തിനുള്ള സാദ്ധ്യത തേടുകയാണ് ഗോസിപ്പ് കോളങ്ങള്‍.

ബാല്‍ക്കണിയില്‍ നില്‍ക്കുന്ന സാറയുടെ ചിത്രത്തിനാണ് കാര്‍ത്തിക് ആര്യന്‍ ലൈക്ക് ചെയ്തത്. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ചര്‍ച്ചാവിഷയമാകുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുവരുടേയും കമന്റുകളും ചിത്രങ്ങളുമൊക്കെയായിരുന്നു ഈ പ്രചാരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ വാര്‍ത്തകളോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണറായ ഗില്ലും സാറയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കാര്‍ത്തിക് ആര്യനും സാറയും ചര്‍ച്ചയായി മാറുന്നത്.

നിലവില്‍ ലണ്ടനില്‍ മെഡിസിന്‍ പഠിക്കുകയാണ് സാറ. അതേസമയം, പുതിയ ചിത്രമായ ഫ്രെഡ്ഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍. അലയ ഫര്‍ണിച്ചര്‍വാല ആണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ളിക്സ് ചിത്രമായ ധമാക്കയാണ് കാര്‍ത്തിക്കിന്റെ പുതിയ സിനിമ.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി