ആര്യന്‍ ഖാനും നോറ ഫത്തേഹിയും പ്രണയത്തിലോ? ദുബായില്‍ ഒന്നിച്ച് താരങ്ങള്‍!

ആര്യന്‍ ഖാനും നോറ ഫത്തേഹിയും ഡേറ്റിംഗില്‍ ആണെന്ന് പ്രചാരണം. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടി നോറ ഫത്തേഹിയും ദുബായില്‍ ഒന്നിച്ച് എത്തിയതാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ വസ്തുത. ദുബായില്‍ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ പരന്നു. നേരത്തെ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ആര്യന്റെ സഹോദരി സുഹാന ഖാനും ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറുമൊത്ത് നോറ പോസ് ചെയ്യുന്ന ഫോട്ടോകളും ഓണ്‍ലൈനില്‍ പങ്കുവച്ചിരുന്നു.

ദുബായില്‍ നിന്നുള്ള നോറയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ ‘നോറയും ആര്യനും തമ്മിലുള്ള രഹസ്യമെന്ത്?’ എന്ന ചോദ്യങ്ങളും ചില ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആര്യനും നോറയും തമ്മില്‍ അങ്ങനെയൊരു ബന്ധവുമില്ല എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ദുബായില്‍ ഒരേ പാര്‍ട്ടിയില്‍ ഇരുവരും ഉണ്ടായിരുന്നു. ആ പാര്‍ട്ടിയില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനപ്പുറം ഒന്നുമില്ല. അവര്‍ രണ്ടുപേരും ഒരേ സൗഹൃദ സംഘത്തിന്റെ ഭാഗമാണ്, അതിനാല്‍ തന്നെ അവര്‍ക്ക് കോമണ്‍ ഫ്രണ്ട്‌സ് ഉണ്ടെന്നതും, ഒരേ പാര്‍ട്ടിയില്‍ ഒന്നിച്ച് പങ്കെടുത്തു എന്നതും ബ്രേക്കിംഗ് ന്യൂസ് അല്ല.

കൂടാതെ, ക്രിസ്മസും പുതുവര്‍ഷവും ബോളിവുഡ് താരങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവധി ആഘോഷിക്കുന്ന സമയമാണ്. അതിനായി പാര്‍ട്ടികളും ഇവന്റുകളും ഉണ്ടാകും. അതിനാല്‍ ആര്യനെയും നോറയെയും ഒരേ വേദിയില്‍ കാണുന്നത് വലിയ കാര്യമല്ല എന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും