അക്ഷയ് കുമാര്‍ സണ്ണി ഡിയോളിന്റെ കടം വീട്ടിയോ..? വാര്‍ത്തക്ക് പിന്നിലെ സത്യമെന്ത്?

‘ഗദ്ദര്‍ 2’വിലൂടെ ബോളിവുഡില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ സണ്ണി ഡിയോള്‍. ചിത്രം ഇതുവരെ 400 കോടിയിലധികം കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ ‘ഓഎംജി 2’ ചിത്രത്തിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഗദര്‍ ചിത്രത്തിന്റെ നേട്ടം.

ഇതിനിടെ അക്ഷയ് കുമാര്‍ സണ്ണി ഡിയോളിനെ സാമ്പത്തികമായി സഹായിച്ചു എന്ന വാര്‍ത്തകളാണ് എത്തുന്നത്. സണ്ണി ഡിയോളിന്റെ കടം വീട്ടി ജുഹുവിലെ ബംഗ്ലാവ് ലേലത്തില്‍ നിന്നും അക്ഷയ് കുമാര്‍ മോചിപ്പിച്ചെടുത്തു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുമെടുത്ത 56 കോടി രൂപ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സണ്ണി ഡിയോളിന്റെ മുംബൈ ജുഹുവിലെ ബംഗ്ലാവ് ലേലത്തിന് വയ്ക്കാന്‍ ബാങ്ക് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ തിങ്കളാഴ്ച നോട്ടീസ് പിന്‍വലിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് അക്ഷയ് കുമാര്‍ രക്ഷകനായി എത്തി സണ്ണിയുടെ കടം വീട്ടിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. അക്ഷയ് ഏകദേശം 30-40 കോടി രൂപ സണ്ണിയ്ക്ക് വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അക്ഷയ് കുമാറിന്റെ വക്താക്കള്‍.

”അത്തരത്തിലുള്ള വാദങ്ങളെല്ലാം തീര്‍ത്തും വാസ്തവ വിരുദ്ധമാണ്” എന്ന് അക്ഷയുടെ വക്താക്കള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി. ഞായറാഴ്ച്ച ബാങ്ക് സണ്ണിയ്ക്ക് അയച്ച നോട്ടീസ് പ്രകാരം കടം 2022 ഡിസംബര്‍ 26 മുതലുള്ളത്.

നോട്ടീസ് പ്രകാരം 55.99 കോടി രൂപയും അതിന്റെ പലിശയും ഈടാക്കുന്നതിനായി സണ്ണിയുടെ ഗാന്ധിഗ്രാം റോഡിലുള്ള സണ്ണിവില്ല ബംഗ്ലാവ് ലേലത്തിനു വയ്ക്കുന്നു എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബാങ്കിന്റെ അറിയിപ്പ് വന്ന് ഒരു ദിവസത്തിനു ശേഷം, ചില സാങ്കേതിക കാരണങ്ങളാല്‍ നോട്ടീസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ