'ഞാന്‍ ലഹരിക്കടിമ ആയിരുന്നു';കങ്കണയുടെ വൈറലായ വീഡിയോ, കേസെടുക്കാന്‍ പൊലീസ്

താന്‍ മയക്കു മരുന്നിന് അടിമയായിരുന്നു എന്ന് നടി കങ്കണ റണൗട്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മണാലിയിലെ വീട്ടില്‍ നിന്ന് മാര്‍ച്ചില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

“”വീട്ടില്‍ നിന്നും ഓടിപ്പോയതിന് പിന്നാലെ കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാ താരവും മയക്കുമരുന്നിന് അടിമയുമായി. ജീവിതത്തില്‍ വളരെയധികം കാര്യങ്ങള്‍ സംഭവിച്ചു. അത്തരത്തിലുള്ള ആളുകള്‍ക്കിടയില്‍ അകപ്പെട്ടു. കൗമാര പ്രായത്തിലാണ് ഇതെല്ലാം സംഭവിച്ചത്”” എന്നിങ്ങനെയാണ് വീഡിയോയില്‍ പറയുന്നത്.

https://www.instagram.com/tv/B-T4iCHlGIo/?utm_source=ig_embed

ഒരു സ്വഭാവ നടന്‍ തന്നെ മയക്കു മരുന്നിന് അടിമയാക്കി എന്ന് പറഞ്ഞും കങ്കണ രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ വൈറലാകുന്നത്. നടനും കങ്കണയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന അധ്യായന്‍ സുമനും നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചിരുന്നു. കെട്ടിടം പൊളിച്ചത് അടക്കം തനിക്കെതിരായ നടപടികളില്‍ പരാതി അറിയിക്കാന്‍ വൈകീട്ട് നാലരയ്ക്ക് കങ്കണ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണും.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!