'സിവയെ ഞാന്‍ കിഡ്‌നാപ്പ് ചെയ്യും'; ധോണിയോട് സൂക്ഷിച്ചോളാന്‍ പ്രീതി സിന്റ

ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി ആരാധകര്‍ക്ക് “തല”യാണ്. ധോണിയ്‌ക്കൊപ്പം തന്നെ മകള്‍ കുഞ്ഞു സിവയും ആരാധകര്‍ക്ക് താരമാണ്. നാലുവയസ്സുകാരിയുടെ സിവയുടെ കുസൃതികളും നൃത്തവും സംസാരവും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയമാണ്. ഐപിഎല്‍ വേദികളില്‍ സ്ഥിരം സാന്നിധ്യവുമാണ് സിവ. ഇപ്പോഴിതാ സിവയോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റ.

താന്‍ ധോണിയുടെ ആരാധികയാണെന്നു പറഞ്ഞ പ്രീതി ഇപ്പോള്‍ സിവയോടാണ് സ്‌നേഹം കൂടുതലെന്ന് പറയുന്നു. ധോണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റിലാണ് പ്രീതി ഇക്കാര്യം പറഞ്ഞത്. “ക്യാപ്റ്റന്‍ കൂളിന് ഞാനടക്കം നിരവധി ആരാധകരുണ്ട്. എന്നാലിപ്പോള്‍ എനിക്ക് കുഞ്ഞു സിവയോടാണ് സ്‌നേഹം കൂടുതല്‍. സൂക്ഷിച്ചോ, ഞാന്‍ കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യും.” പ്രീതി സരസമായി ട്വീറ്റ് ചെയ്തു.

2010 ലാണ് ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. സിവയുടെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സാക്ഷിയും ധോണിയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിന് മികച്ച സ്വീകാര്യതയുമാണ് ലഭിച്ചു വരുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ