ഖാന്‍മാരെ എന്തിന് കൊള്ളാം, അവര്‍ക്ക് വേണ്ടി പറയാനൊന്നും ഞാനില്ല; പ്രവാചകനിന്ദ, ബോളിവുഡിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍

നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബോളിവുഡ് മൗനം തുടരുന്നതിനെതിരെ പ്രതികരണവുമായി മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ. നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബോളിവുഡിലെ മുന്‍നിര സിനിമാ താരങ്ങളുടെ മൗനത്തെക്കുറിച്ചാണ് നസറുദ്ദീന്‍ ഷാ സംസാരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. വിഷയത്തില്‍ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനമാണ് നസറുദ്ദീന്‍ ഷാ നടത്തിയത്

പ്രവാചക നിന്ദ വിഷയത്തില്‍ പ്രതികരിക്കുന്നതിലൂടെ താരങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ ഇപ്പോള്‍ ഉള്ള സ്ഥാനത്തല്ല ഞാനുള്ളത്.

വളരെ റിസ്‌ക് എടുക്കുന്നുവെന്ന് അവര്‍ കരുതുന്നതായി എനിക്ക് തോന്നുന്നു. അതെങ്ങനെയാണ് അവര്‍ സ്വന്തം മനസ്സാക്ഷിയോട് വിശദീകരിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍, പ്രതികരിക്കുന്നതിലൂടെ നഷ്ടപ്പെടാന്‍ വളരെയധികം ഉള്ള ഒരു അവസ്ഥയിലാണ് അവര്‍ എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്