വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന്റെ 'ടൈഗര്‍ 3'; സല്‍മാനൊപ്പം ഷാരൂഖും ഹൃത്വിക് റോഷനും, പിന്നാലെ വലിയൊരു ട്വിസ്റ്റും!

യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ അടുത്ത ചിത്രമായാണ് സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ 3’ എത്തുന്നത്. ഷാരൂഖ് ഖാന്റെ ‘പഠാന്’ ശേഷം യഷ് രാജ് ഫിലിംസ് 1000 കോടി പ്രതീക്ഷിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. ചിത്രത്തെ കുറിച്ചുള്ള സര്‍പ്രൈസ് വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പഠാനില്‍ ടൈഗര്‍ ആയി സല്‍മാന്‍ പ്രത്യക്ഷപ്പെട്ടത് പോലെ ടൈഗര്‍ 3യില്‍ പഠാനും എത്തും ഇത് കൂടാതെ ‘വാര്‍’ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച ഏജന്റ് കബീറും സിനിമയിലുണ്ടാകും. ഇത് കൂടാതെ മറ്റ് വമ്പന്‍ ട്വിസ്റ്റുകളും ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

”വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ സൂപ്പര്‍ സ്‌പൈമാരെ ഒന്നിപ്പിക്കുന്ന ലിങ്കായിരിക്കും ടൈഗര്‍ 3. ആദിത്യ ചോപ്ര അതിനുള്ള എല്ലാം തയ്യാറാക്കിയിട്ടുണ്ട് ടൈഗര്‍ 3യില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരിക്കും, പഠാനൊപ്പം കബീറും ‘ടൈഗര്‍ 3’ യില്‍ പ്രത്യക്ഷപ്പെടും.”

”ടൈഗര്‍ 3’യില്‍ എങ്ങനെയാണ് കബീറിനെ അവതരിപ്പിക്കുക എന്നത് വലിയ സസ്‌പെന്‍സാണ്” എന്നാണ് വൈആര്‍എഫുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് വെറൈറ്റി പറയുന്നു. അതേസമയം, മനീഷ് ശര്‍മ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ 3 നവംബര്‍ 12ന് ആണ് റിലീസ് ചെയ്യുന്നത്.

കത്രീന കൈഫ് ആണ് ചിത്രത്തില്‍ നായിക. ടൈഗര്‍ സിനിമയുടെ മറ്റു ഭാഗങ്ങളിലും കത്രീനയായിരുന്നു നായിക. രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്റാണ് ചിത്രത്തില്‍. രേവതി സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.

2012ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ഏക് ഥാ ടൈഗര്‍’ മുതലാണ് വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന് തുടക്കമിട്ടത്. 2017ല്‍ രണ്ടാം ഭാഗമായി ‘ടൈഗര്‍ സിന്ദാ ഹെ’ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് ടൈഗര്‍ 3 എത്തുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ