ചുംബനം വിവാദമായി, എങ്കിലും കളക്ഷനില്‍ വന്‍ ഇടിവ്.. പഠാനോളം നേടാനാവാതെ 'ഫൈറ്റര്‍'! ഒടുവില്‍ ഒ.ടി.ടിയില്‍

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ ഹൃത്വിക് റോഷന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘ഫൈറ്റര്‍’ ഒ.ടി.ടിയില്‍ എത്തി. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 2 മാസത്തിനിപ്പുറമാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. 337.2 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും ആകെ നേടിയ കളക്ഷന്‍.

സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിനെ സംബന്ധിച്ച് ‘വാര്‍’, ‘പഠാന്‍’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളേക്കാള്‍ കുറവ് കളക്ഷന്‍ നേടിയ ചിത്രമാണിത്. 1000 കോടിക്ക് മുകളില്‍ ആയിരുന്നു പഠാന്റെ കളക്ഷന്‍. 500 കോടിക്ക് അടുത്താണ് വാര്‍ നേടിയ കളക്ഷന്‍. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ അടക്കം വിവാദത്തില്‍ ആയെങ്കിലും സിനിമയ്ക്ക് വലിയ കളക്ഷന്‍ നേടാനായില്ല.

അതേസമയം, വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് ഫൈറ്റര്‍ സിനിമയുടെ പ്രമേയം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെയാണ് ഹൃത്വിക്കും ദീപികയും അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോഴെ മോണോക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദീപികയുടെയും ഹൃത്വിക്കിന്റെയും ഇന്റിമേറ്റ് സീനുകളും വിവാദമായിരുന്നു. ചിത്രം സ്വീകരിക്കപ്പെടാത്തതിനെ കുറിച്ച് സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞ കാര്യങ്ങളും വിവാദമായിരുന്നു.

ഇന്ത്യയിലെ ഏകദേശം 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല. അങ്ങനെയുള്ളവര്‍ക്ക് ആകാശത്ത് സംഭവിക്കുന്നത് മനസിലാകില്ല. പ്രേക്ഷകര്‍ ഇത്തരം കഥകളെ അന്യഗ്രഹജീവിയെ പോലെയാണ് കാണുന്നത്. അങ്ങനെയുള്ളവര്‍ക്ക് ഫ്‌ളൈറ്റുകള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ ഒന്നും മനസിലാകില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത