ഹൃത്വിക്കിന് പ്രതിഫലം 100 കോടിയല്ല, അതിലും കുറവ്.. നടന്റെ അടുത്തെങ്ങും എത്താതെ ദീപികയുടെത്; 'ഫൈറ്റര്‍' പ്രതിഫലക്കണക്ക് പുറത്ത്

റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 225 കോടി നേട്ടത്തില്‍ എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘ഫൈറ്റര്‍’. ഈ സിനിമയ്ക്ക് തന്റെ പ്രതിഫലം 10 കോടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഹൃത്വിക് റോഷന്‍ ഇപ്പോള്‍. 75 കോടി ആയിരുന്നു ഹൃത്വിക്കിന്റെ പ്രതിഫലം. എന്നാല്‍ 85 കോടിയാണ് ഹൃത്വിക് ഫൈറ്ററിനായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ പ്രതിഫലകണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 85 കോടിയാണ് ഹൃത്വിക്കിന്റെ പ്രതിഫലം എങ്കില്‍ 20 കോടി മാത്രമാണ് ദീപിക പദുക്കോണിന്റെ പ്രതിഫലം. അനില്‍ കപൂറിന്റെ പ്രതിഫലം 15 കോടിയാണ്. ബാക്കി താരങ്ങളുടെ ഒന്നും പ്രതിഫല കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.

ആദ്യ വാരാന്ത്യത്തില്‍ 118.50 കോടി നേടി ഫൈറ്റര്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം നേടിയിരുന്നു. എങ്കിലും അടുത്തിടെ ഗംഭീര കളക്ഷന്‍ നേടിയ ഷാരൂഖിന്റെ ‘പഠാന്‍’ സിനിമയുടെ അടുത്ത് എത്താന്‍ ഹൃത്വിക്കിന്റെ ഫൈറ്ററിന് സാധിച്ചിട്ടില്ല. 280.75 കോടിയായിരുന്നു ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍.

അതേസമയം, സിനിമയ്ക്ക് മികച്ച രീതിയില്‍ പ്രീറിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. അത് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിച്ചിരുന്നു. 3.7 കോടിയിലധികം ടിക്കറ്റുകള്‍ റിലീസിന് മുന്നേ വിറ്റു പോയിരുന്നു. ചിത്രത്തിന്റെ ത്രീഡി പതിപ്പിനാണ് കൂടുതല്‍ ബുക്കിംഗ് ലഭിച്ചത്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പഠാനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക