അക്ഷയ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കും, 'രാം സേതു' എന്റെ ജീവിതമാണ്; സിനിമയ്‌ക്കെതിരെ ഗവേഷകന്‍

അക്ഷയ് കുമാര്‍ ‘രാം സേതു’ ചിത്രത്തിനെതിരെ പരാതിയുമായി പഞ്ചാബില്‍ നിന്നുള്ള ചരിത്ര ഗവേഷകന്‍. തന്റെ ജീവിതകഥയും ഗവേഷണവുമാണ് ചിത്രത്തില്‍ അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്, ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും എന്നാണ് അശോക് കുമാര്‍ കൈന്ത് എന്നയാള്‍ പറയുന്നത്.

ശ്രീലങ്കന്‍ സര്‍ക്കാറിന്റെ രാമായണ്‍ റിസര്‍ച്ച് കമ്മിറ്റി മേധാവിയാണ് അശോക് കുമാര്‍. ഹിന്ദു പുരാണത്തില്‍ പറയുന്ന രാം സേതു തേടിയിറങ്ങുന്ന ഗവേഷകരുടെ കഥയാണ് അഭിഷേക് ശര്‍മ സംവിധാനം ചെയ്ത സിനിമ പറഞ്ഞത്. ഡോ. ആര്യന്‍ എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ സ്‌ക്രീനില്‍ എത്തിയത്.

രാമായണത്തില്‍ പറയുന്ന സംഭവങ്ങള്‍ നിലനിന്നിരുന്നു എന്ന് തെളിയിക്കുന്നതിനായി താന്‍ നടത്തിയ ഗവേഷണങ്ങളാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ സിനിമയില്‍ പലകാര്യങ്ങളും കെട്ടിച്ചമച്ചിട്ടുണ്ട്. സിനിമക്കാര്‍ തന്നെ സമീപിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനാവുമായിരുന്നു എന്നാണ് അശോക് പറയുന്നത്.

അതേസമയം, തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം എത്തിയ അക്ഷയ് കുമാറിന്റെ രാം സേതു തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത് എങ്കിലും 15 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. അതോടെ ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമായി രാം സേതു.

ഈ വര്‍ഷം റിലീസ് ചെയ്ത ‘ബച്ചന്‍ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധന്‍’ എന്നിങ്ങനെയുള്ള സിനിമളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന്റെ ഹിറ്റ് ചിത്രമായിരിക്കും രാം സേതു എന്നാണ് വിലയിരുത്തല്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ