സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദനം, 14 മാസത്തോളം ആരുമായും സംസാരിക്കാന്‍ വിട്ടില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

നിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ബോളിവുഡ് താരം ഫ്ളോറ സൈനി നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരുന്നു. തനിക്കെതിരെ വധ ഭീഷണി നടത്തിയതിനെ കുറിച്ചും നേരിടേണ്ടി വന്നതിനെ കുറിച്ചായിരുന്നു ഫ്‌ളോറ തുറന്നു പറഞ്ഞത്. വീണ്ടും ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഫ്‌ളോറ പങ്കുവച്ചിരിക്കുന്നത്.

ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ പോലും അനുവദിക്കില്ല. അയാള്‍ പ്രശസ്ത നിര്‍മ്മാതാവായിരുന്നു, താന്‍ അന്ന് പ്രണയത്തിലും. വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

അയാള്‍ തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി. തന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. 14 മാസത്തോളം ആരുമായും സംസാരിക്കാന്‍ പോലും അയാള്‍ തന്നെ അനുവദിച്ചില്ല.

ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തന്റെ വയറ്റില്‍ ഇടിക്കുകയും ചെയ്തു. അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്.

അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തു. എങ്കിലും താന്‍ ഇന്ന് സന്തോഷവതിയാണ്. പുതിയൊരു പ്രണയവും തനിക്കുന്നുണ്ട് എന്നാണ് ഫ്‌ളോറ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് പറയുന്നത്. ‘സ്ത്രീ’, ‘ബീഗം ജാന്‍’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഫ്ളോറ സൈനി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ