'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീരുത്വം, കോമണ്‍ സെന്‍സ് ഉണ്ടാവുമെന്ന് കരുതിയ നടന്‍ പിആര്‍ തന്ത്രവുമായി നടക്കുന്നു..'; ചര്‍ച്ചയായി 'സനം തേരി കസം' നായികയുടെ വാക്കുകള്‍! രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറുന്നുവെന്ന് നായകന്‍

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ‘സനം തേരി കസം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും പാക് താരം മാവ്‌റ ഹോക്കെയ്‌നെ ഒഴിവാക്കിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തില്‍ മാവ്‌റ അഭിനയിക്കുകയാണെങ്കില്‍ നായകനായ താന്‍ സിനിമയില്‍ നിന്നും പിന്മാറും എന്ന് ഹര്‍ഷവര്‍ദ്ധന്‍ റാണെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് ശേഷം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മാവ്‌റയുടെ പോസ്റ്റിന് മറുപടിയായാണ് ഹര്‍ഷവര്‍ദ്ധന്‍ പ്രതികരിച്ചത്. ഇന്ത്യയുടെത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നായിരുന്നു മാവ്‌റയുടെ പ്രതികരണം.

”എല്ലാവര്‍ക്കും സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തില്‍ എന്റെ രാജ്യത്തെ കുഞ്ഞുങ്ങള്‍ മരിച്ചു, നിരപരാധികളുടെ ജീവന്‍ നഷ്ടമായി. ഞങ്ങളുടെ സേനയുടെ പ്രത്യാക്രമണം നിങ്ങളുടെ രാജ്യത്ത് പരിഭ്രമം സൃഷ്ടിച്ച് കാണും” എന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനെതിരെ മാവ്‌റയുടെ പ്രതികരണം.

സനം തേരി കസം 2വില്‍ നിന്നും പിന്മാറും എന്ന ഹര്‍ഷവര്‍ദ്ധന്റെ തീരുമാനത്തെ ‘പിആര്‍ തന്ത്രം’ എന്നാണ് മാവ്‌റ വിശേഷിപ്പിച്ചത്. ”സാമാന്യബുദ്ധി ഉണ്ടാവുമെന്ന് ഞാന്‍ കരുതിയിരുന്ന ഒരാള്‍ ഗാഢനിദ്രയില്‍ നിന്നും ഒരു പിആര്‍ തന്ത്രവുമായി ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്. നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ഇങ്ങനെയാണോ നിങ്ങള്‍ ചെയ്യണ്ടത്? ശ്രദ്ധ നേടാനുള്ള പിആര്‍ തന്ത്രം. എന്തൊരു കഷ്ടം” എന്നാണ് മാവ്‌റ കുറിച്ചത്.

ഇതിനോട് ഹര്‍ഷവര്‍ദ്ധന്‍ പ്രതികരിച്ചിട്ടുമുണ്ട്. ”ഇതൊരു വ്യക്തിപരമായ ആക്രമണം പോലെയാണ് തോന്നിയത്. അത്തരം ശ്രമങ്ങളെ അവഗണിക്കാന്‍ ഭാഗ്യവശാല്‍ എനിക്ക് സാധിക്കും. പക്ഷെ എന്റെ രാജ്യത്തിന്റെ അന്തസിന് എതിരെയുള്ള ആക്രമണത്തെ അവഗണിക്കാന്‍ സാധിക്കില്ല. ഒരു ഇന്ത്യന്‍ കര്‍ഷകന്‍ തന്റെ വിളകളില്‍ നിന്നും ആവശ്യമില്ലാത്ത കളകളെ പറിച്ചെടുത്ത് കളയും, അതിനെ കള നിയന്ത്രണം എന്നാണ് പറയുന്നത്.”

”അതിന് കര്‍ഷകന് ഒരു പിആര്‍ ടീം വേണ്ട, കോമണ്‍ സെന്‍സ് മതി. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്നും മാറാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്റെ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ‘ഭീരുത്വം’ എന്ന് വിളിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാതിരിക്കാന്‍ എനിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. അവളുടെ വാക്കുകളില്‍ വളരെയധികം വെറുപ്പും വ്യക്തിപരമായ പരാമര്‍ശങ്ങളുമുണ്ട്.”

”ഞാന്‍ അവരുടെ പേര് പരാമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ അവരുടെ അന്തസിനെ ആക്രമിച്ചിട്ടില്ല. ആ നിലവാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു” എന്നാണ് ഹര്‍ഷവര്‍ദ്ധന്‍ പറയുന്നത്. അതേസമയം, 2016ല്‍ പുറത്തിറങ്ങിയ സനം തേരി കസം അന്ന് പരാജയമായിരുന്നു. എന്നാല്‍ റീ റിലീസില്‍ വന്‍ കളക്ഷന്‍ നേടിയതോടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയായുരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ