'പൂനം വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നു, ഷെര്‍ലിനും മറ്റ് പെണ്‍കുട്ടികളും കള്ളം പറയുകയാണ്'; രാജ് കുന്ദ്ര നിരപരാധിയാണെന്ന് നടി ഗഹന വസിഷ്ഠ്

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്രയെ പിന്തുണച്ച് നടി ഗഹന വസിഷ്ഠ്. രാജ് കുന്ദ്ര നിപരാധിയാണെന്നും ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും കള്ളം പറയുകയാണെന്നും ഗഹന പ്രതികരിച്ചു. അശ്ലീല സിനിമാ നിര്‍മ്മാണവുമായി തനിക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ ഒന്നുമില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കൊണ്ടു പോയതെന്ന് ഗഹന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങള്‍ രാജ് കുന്ദ്രയുടെ പേര് പറഞ്ഞാല്‍ നിങ്ങളെ വിട്ടയക്കാം എന്നാണ് തന്നോട് പൊലീസ് പറഞ്ഞു കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പലരെയും പൊലീസ് സമ്മര്‍ദ്ദത്തിലാക്കുകയും തന്നെ അഞ്ച് മാസം വെറുതെ ജയിലില്‍ ഇട്ടതായും നടി പറയുന്നു. ഇന്ത്യയ്ക്ക് പുറത്ത് ബിസിനസ് ഉള്ള ഒരു വ്യക്തിയാണ് രാജ്. തനിക്കും രാജിനും എതിരായ കേസിന് അടിസ്ഥാനമില്ല.

തനിക്കും ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നിവര്‍ക്കുമായി ആപ്പ് നിര്‍മ്മിച്ചത് കുന്ദ്രയുടെ ആംസ്‌പ്രൈം എന്ന കമ്പനിയാണ്. തങ്ങളെ ഇതിലേക്ക് തള്ളി വിട്ടു എന്ന് പറയുന്ന എല്ലാ പെണ്‍കുട്ടികളും പ്രത്യേകിച്ച് ഷെര്‍ലിനും പൂനവും കള്ളം പറയുകയാണ്. പൂനം വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നയാളാണ്. അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൂനത്തിന്റെ സ്വന്തം ആപ്പിന് ആംസ്‌പ്രൈമുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ എല്ലാവരും കുടുങ്ങും എന്നായപ്പോള്‍ ഭയം കൊണ്ട് അവര്‍ രാജിന്റെ പേര് പറയുന്നു. രാജുമായി നിയമ പോരാട്ടത്തിലാണ് പൂനം. അവളുടെ ആപ്പ് കൈകാര്യം ചെയ്യുന്നതിനായി ആംസ്‌പ്രൈമുമായി കരാര്‍ ഒപ്പിട്ടിരുന്നു.

കരാര്‍ അവസാനിച്ചതിന് ശേഷവും ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചു, സ്വകാര്യ നമ്പര്‍ ഓണ്‍ലൈനില്‍ ചോര്‍ത്തി എന്നാണ് പൂനം പാണ്ഡെയുടെ പരാതി. ഈ മാര്‍ച്ചിലാണ് ഷെര്‍ലിന്‍ ചോപ്ര മൊഴി രേഖപ്പെടുത്തിയത്. നിലവില്‍ ജൂലൈ 27 വരെ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്