കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി ഷാരൂഖ് എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെ കുറിച്ച് മനസ്സ് തുറന്ന് ​ഗൗരി

ബോളിവുഡിന്റെ അക്കാലത്തെയും കിങ്ങും ക്വീനുമാണ് ഷാരൂഖ് ഖാനും ഗൗരി കാനും. എല്ലാ പിന്തുണയും നൽകി ഭർത്താവിനോപ്പം നിൽക്കുന്ന ഗൗരി പലവട്ടം കേട്ടിട്ടുള്ള ചോദ്യമാണ് സിനിമയിലെത്തി പ്രശസ്തിയും പേരുമൊക്കെ നേടിയ ശേഷം ഷാരൂഖ് ഖാന്‍ മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്നത്.

ഇതിന് കോഫി വിത്ത് കരണിന്റെ ആദ്യത്തെ സീസണിലൂടെ ​ഗൗരി കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ആരെങ്കിലും തന്നോടിത് ചോദിക്കുമ്പോള്‍ ആ ചിന്തയോട് തന്നെ തനിക്ക് ദേഷ്യം തോന്നും. അവന്‍ വേറെ ആരെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍, അതിലും സുന്ദരനായ വേറെ ആരെയെങ്കിലും തനിക്കും കാണിച്ചു തരണമേ എന്നാണ് ദൈവത്തോടുള്ള തന്റെ പ്രാര്‍ത്ഥന എന്നായിരുന്നു ഗൗരിയുടെ മറുപടി.

ഗൗരിയും ഹൃത്വിക് റോഷന്റെ ഭാര്യ സൂസെയ്‌നും ഒരുമിച്ചായിരുന്നു കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയത്. ഷാരൂഖ് ഖാന്‍ തന്നേക്കാള്‍ സുന്ദരിയും പ്രശസ്തയുമായൊരു നായികയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കുമെന്ന് എപ്പോഴെങ്കിലും ഭയന്നിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ ഗൗരിയോട് ചോദിച്ചത്. സൂസെയ്‌നോടും കരണ്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു.

മൂന്ന് കുട്ടികളാണ് ഷാറൂഖ് ​ഗൗരി ദമ്പതികൾക്കുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്താന്‍ തയ്യാറെടുക്കുകയാണ് സുഹാന. താരപുത്രിയുടെ അരങ്ങേറ്റ സിനിമയുടെ ചിത്രീകരണവും നടന്നു വരികയാണ്

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ