വിവാദങ്ങള്‍ക്ക് ഒടുവില്‍ ആലിയയുടെ 'ഗംഗുബായ്' എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന “ഗംഗുഭായ് കത്ത്യവാടി” ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 30ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കാമാത്തിപുരയിലെ അധോലോക റാണി ഗംഗുബായിയുടെ കഥയാണ് സിനിമയാകുന്നത്.

ചിത്രത്തിനും സംവിധായകനും ആലിയക്കുമെതിരെ ഗംഗുബായിയുടെ വളര്‍ത്തുമകന്‍ കേസ് നല്‍കിയിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആയിരുന്നു ആരോപണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹുസൈന്‍ സൈദി, ജാനെ ബോര്‍ജ്സ് എന്നിവര്‍ക്കെതിയും പരാതി നല്‍കിയിരുന്നു.

ഹുസൈന്‍ സൈദിയുടെ “ദി മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കുന്നത്. ഈ പുസ്തകത്തില്‍ നിന്നും ആ ഭാഗം മാറ്റണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.

ചതിയില്‍പ്പെട്ട് കാമത്തിപുരയിലെ പെണ്‍കുട്ടികള്‍ക്ക് ഗംഗുബായ് സംരക്ഷണം നല്‍കിയിരുന്നു. കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി പ്രവര്‍ത്തിച്ചിരുന്നു. സിനിമ സെപ്റ്റംബറില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാനെങ്കിലും കോവിഡ് പ്രതിസന്ധികള്‍ക്കിടെ മുടങ്ങുകയായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്