'ജവാൻ' ഓസ്‌കറിന്; ആഗ്രഹം പ്രകടിപ്പിച്ച് അറ്റ്ലീ

തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ജവാൻ വീണ്ടും ചർച്ചകളിലിടം നേടുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ബോളിവുഡ് കണ്ടു ശീലിച്ച പരമ്പരാഗതമായ സിനിമാ രീതികളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ ജവാൻ കൈകാര്യം ചെയ്തിരുന്നു.

ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജവാൻ ആഗോളതലത്തിലുള്ള അവാർഡ് വേദികളിൽ എത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അറ്റ്ലീ സംസാരിച്ചത്.  അതിനെ പറ്റി ഷാരൂഖിനോട് സംസാരിക്കുമെന്നും അറ്റ്ലീ പറഞ്ഞു.

ചിത്രം ഓസ്‌കര്‍ പോലെയുള്ള വേദികളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അറ്റ്ലീ മറുപടി പറഞ്ഞത്. “തീർച്ചയായും എല്ലാ കാര്യങ്ങളും ശരിയായി വന്നാൽ അത് നടക്കും. ചിത്രത്തിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ മുതൽ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും ഓസ്‌കര്‍, ഗോൾഡൻ ഗ്ലോബ്, ദേശീയ പുരസ്ക്കാരം ഇതെല്ലാം മുന്നിൽ കണ്ട് പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്ക്കാറിലേക്ക് ജവാൻ എത്തിക്കാൻ താല്പര്യമുണ്ട്. ഞാൻ  ഷാരൂഖ് സാറിനോടും ചോദിക്കും, സാർ, നമ്മുക്ക് ചിത്രം ഓസ്‌കറിന്  കൊണ്ടു പോയാലോ എന്ന്.”  അറ്റ്ലീ പറഞ്ഞു.

രാജമൗലിയുടെ ആർ. ആർ. ആർ(RRR) കഴിഞ്ഞ വർഷം മികച്ച ഗാനത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയത് കൊണ്ടു തന്നെ ജവാൻ ഓസ്ക്കാറിന് അയക്കുമെന്ന അറ്റ്ലീയുടെ വാക്കുകൾ പ്രതീക്ഷയോടെയാണ് ഷാരൂഖ് ആരാധകർ നോക്കിക്കാണുന്നത്.

ആഗോള കളക്ഷനായി  800 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. കൂടാതെ ഏറ്റവും വേഗത്തിൽ 400 കോടി രൂപ നേടുന്ന ഹിന്ദി ചിത്രം എന്ന റെക്കോർഡും ജവാൻ സ്വന്തമാക്കിയിരുന്നു. പഠാന് ശേഷം ഇന്ത്യൻ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലീയുടെയും സൂപ്പർ താരം നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ജവാൻ.

Latest Stories

മനുസ്മൃതി പഠിപ്പിക്കില്ല, ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ; സുരക്ഷ പരിശോധന കഴിഞ്ഞുമതി പറക്കലെന്ന് നിഗമനത്തില്‍ കേന്ദ്രം?

ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..

യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

WTC FINAL: അഹമ്മദാബാദ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത് ബാൻഡ് ധരിച്ച് താരങ്ങൾ

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം; സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും

ഇസ്രയേലിനെ നിലയ്ക്കു നിര്‍ത്തണം; മോദി സര്‍ക്കാര്‍ ബന്ധം അവസാനിപ്പിക്കണം; ഇറാനു, പലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തണം; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് സിപിഎം

കല വേറെ, കലാകാരന്‍ വേറെ; വേടനെ എതിര്‍ക്കുന്ന അനുരാജ് എന്തുകൊണ്ട് മൈക്കല്‍ ജാക്‌സനെ എതിര്‍ക്കുന്നില്ലെന്ന് സതീഷ് കളത്തില്‍

IND VS ENG: ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, കോച്ച് ​ഗൗതം ​ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി, തിരിച്ചുപോയതിന്റെ കാരണം തിരക്കി ആരാധകർ

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്