ഈ ലോക കപ്പ് അക്ഷയ് കുമാറിന്... ഇനി മെസി ആകാന്‍ ഒരുങ്ങുന്നു! ട്രോള്‍ പൂരം

ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീനയ്ക്കും മെസിക്കുമുള്ള അഭിനന്ദനങ്ങള്‍ക്കൊപ്പം അക്ഷയ് കുമാറിനെ ട്രോളി സോഷ്യല്‍ മീഡിയ. ഒരുപാട് ബയോപിക് സിനിമകളില്‍ നായകനാകുന്ന താരമാണ് അക്ഷയ് കുമാര്‍. അതുകൊണ്ട് തന്നെ ഇനി മെസിയായി വേഷമിടുമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് ട്വീറ്ററില്‍ നിറയുന്നത്. ‘ഹൗസ്ഫുള്‍ 3’ എന്ന സിനിമയില്‍ അര്‍ജന്റീനയുടെ ജേഴ്‌സി ഇട്ട് ഫുട്‌ബോള്‍ താരമായി അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്.

‘ലയണല്‍ മെസ്സി: ദി ലെജന്റ് ഓഫ് അര്‍ജന്റീന’ എന്നാക്കാം അക്ഷയ് ഒരുക്കുന്ന ബയോപ്പിക്കിന് പേരെന്നും ആളുകള്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, ഇനി വരാനിരിക്കുന്ന ബയോപിക്കില്‍ മൈനിംഗ് എഞ്ചിനിയര്‍ സര്‍ദാര്‍ ജസ്വന്ത് സിംഗ് ഗില്ലിന്റെ വേഷത്തിലാണ് നടന്‍ അഭിനയിക്കുക.

തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖ റെജിമെന്റില്‍ ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഇയാന്‍ കാര്‍ഡോസോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഗൂര്‍ഖ’യിലും അക്ഷയ് അഭിനയിക്കും. സൂര്യ ചിത്രം ‘സൂരറൈ പോട്രി’ന്റെ ഹിന്ദി റീമേക്കും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ