മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഷെഫാലി ജരിവാല മരണപ്പെട്ടത്. 42 കാരിയായ ഷെഫാലിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം വന്ന റിപോർട്ടുകൾ. എന്നാൽ, നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് പരാഗ് ത്യാഗി ഷെഫാലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. നേരത്തെ നടിയുടെ വീട്ടിൽ നേരത്തെ ഫോറൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഷെഫാലി ഏഴ്-എട്ട് വർഷമായി ഉപയോഗിച്ചിരുന്ന ആന്റി-ഏജിങ് മരുന്നുകളാണോ മരണത്തിന് കാരണമായത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എട്ട് വർഷമായി നടി ഈ മരുന്നുകൾ ഉപയോഗിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മരണപ്പെടുന്നതിനു തൊട്ടുമുൻപ്, ജൂൺ 27ന് ഷെഫാലിയുടെ വീട്ടിൽ പൂജ നടന്നിരുന്നു. ഉപവാസത്തിലായിരുന്നിട്ടും ഷെഫാലി മരുന്ന് കഴിച്ചതായാണ് റിപ്പോർട്ട്. ഇത് മരണത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല, പോസ്റ്റ്‌മോർട്ടം ഫലങ്ങളുടെയും പിടിച്ചെടുത്ത വസ്തുക്കളുടെ രാസ വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

2000 കളുടെ തുടക്കത്തിൽ ഹിറ്റായ ‘കാന്തലഗ’ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയാണ് ഷെഫാലി ജരിവാല കൂടുതൽ അറിയപ്പെടുന്നത്. ഈ ഗാനത്തിലൂടെയാണ് അവർക്ക് ‘കാന്ത ലഗ ഗേൾ’ എന്ന പദവി ലഭിച്ചത്. ബിഗ് ബോസ് 13 സീസണും നടിയെ താരപദവിയിലേക്ക് ഉയർത്തി. 2004 ൽ ഷെഫാലി മീറ്റ് ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ വിവാഹം കഴിച്ചു, പക്ഷേ 2009 ൽ വേർപിരിഞ്ഞു. 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ