ഈ തിരക്കഥ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖിനോട് പറഞ്ഞതാണ്, അന്ന് പ്രായമായെന്ന് പറഞ്ഞ് തള്ളി; 'ഡങ്കി'ക്കെതിരെ സംവിധായിക

ഈ വര്‍ഷത്തെ അടുത്ത 1000 കോടിയും നേടാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിന് ശേഷം എത്തുന്ന ‘ഡങ്കി’ ഡിസംബര്‍ 22ന് ആണ് തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്.

യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളെ കുറിച്ചാണ് ചിത്രം പറയാനൊരുങ്ങുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായിക ഫറ ഖാന്‍.

താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖിനോട് പറഞ്ഞ തിരക്കഥയ്ക്ക് സമാനമാണ് ഡങ്കി എന്നാണ് ഫറ പറയുന്നത്. എന്നാല്‍ തനിക്ക് അതിലെ കഥാപാത്രത്തെക്കാള്‍ പ്രായമുണ്ട് എന്ന് പറഞ്ഞ് ഷാരൂഖ് ആ തിരക്കഥ തള്ളിക്കളയുകയായിരുന്നു.

”ഡങ്കിയുടെ പ്രമോ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം ഈ കഥ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയ്ക്ക് മുമ്പ് ഷാരൂഖിനെ വച്ച് ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയുമായി വളരെ സാമ്യമുള്ളതാണ്. പക്ഷെ ആദ്യത്തെ ആ തിരക്കഥ ഷാരൂഖിന് ഇഷ്ടപ്പെട്ടില്ല. ലാസ് വേഗസില്‍ എത്താന്‍ ആഗ്രഹിക്കുന്ന നാല് യുവാക്കളായിരുന്നു ആ കഥയില്‍.”

”ഷാരൂഖിന് അന്ന് ആ തിരക്കഥ ഇഷ്ടമായില്ല. എനിക്ക് വളരെ വയസായി, ഇത്ര ചെറുപ്പക്കാരനായി അഭിനയിക്കാന്‍ സാധിക്കില്ല” എന്നാണ് അന്ന് ഷാരൂഖ് മറുപടി പറഞ്ഞത്. അന്ന് എഴുതിയ ആ തിരക്കഥ ഡങ്കിയുമായി വളരെ സാമ്യമുള്ളതാണെന്നും ഫറ ഖാന്‍ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞു.

ഷാരൂഖിനെ നായകനാക്കി ‘മേ ഹൂം നാ’, ‘ഓം ശാന്തി ഓം’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായികയാണ് ഫറ ഖാന്‍. അതേസമയം, രാജ് കുമാര്‍ സംവിധാനം ചെയ്യുന്ന ഡങ്കിയില്‍ തപ്‌സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി എന്നിവരാണ് പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'